
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സെർച്ച് എഞ്ചിനാണ് യൂട്യൂബ് സ്വന്തമായി വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും മറ്റുള്ളവർ അപ്‌ലോഡ് ചെയ്ത വീഡിയോ കാണുവാനും കമന്റുകൾ രേഖപ്പെടുത്താനും ലൈക്കും ഡിസ്‌ലൈക്ക് ചെയ്യുവാനും നമുക്ക് സാധിക്കും യൂട്യൂബിലെ നമ്മുടെ ചാനലിന്റെ പേര് ഗൂഗിൾ അക്കൗണ്ടിലെ ഇമെയിൽ ഐഡി തന്നെയായിരിക്കും അത് മാറ്റി ആകർഷകമായ പേര് നൽകാം ഇത് എങ്ങനെചേഞ്ച് ചെയ്യാം എന്ന് നമുക്ക് നോക്കാം. ഇതിനായി നിങ്ങളുടെ യൂട്യൂബ് അക്കൗണ്ടിന്റെ വലത്തെ മൂലയിൽ മുകളിൽ പ്രൊഫൈൽ പിക്ചർ കാണാം അതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ലഭ്യമാകുന്ന വിൻഡോയിൽ അക്കൗണ്ട് സെറ്റിങ്സിൽ view or change your google account settings സെലക്ട് ചെയ്യുക അപ്പോൾ ഗൂഗിൾ സെറ്റിങ്സിലേക്ക് നിങ്ങൾ എത്തും ശേഷം ലഭിക്കുന്ന ഗൂഗിൾ സെറ്റിംഗ്സ് മെനുവിൽ
Personal info ക്ലിക്ക് ചെയ്യുമ്പോൾ നെയിം ചേഞ്ച് ചെയ്യാവുന്ന ഓപ്ഷൻ ലഭിക്കുന്നതാണ് അതിൽ നമുക്ക് പുതിയ പേര് ചേർക്കാൻ സാധിക്കുന്നു.
Leave a Reply