സ്മാർട്ട് ഫോണിന്റെ കടന്നു വരവോടെ ജനപ്രിയമായി മാറിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയിഡ്.ഉപയോഗിക്കാൻ വളരെ ലളിതവും ഒരുപാട് ഫീച്ചറുകൾ അടങ്ങിയതുമാണിത് 2008 ഇൽ ആരംഭിച്ച ആൻഡ്രോയിഡ് ടെക് ലോകത്തു തങ്ങളുടേതായ ഇടം കണ്ടെത്തി കഴിഞ്ഞു
പ്ലേസ്റ്റോർനു പുറത്തുനിന്നും മറ്റ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് ഏറ്റവും വലിയ പ്രത്യേകത അതുപോലെതന്നെ അഡിഷണൽ ഹാർഡ്‌വെയറുകൾ ഓ ടി ജി,ഹെഡ്സെറ്റ്, പ്രിന്റർ തുടങ്ങിയവ കണക്ട് ചെയ്യാനും
സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയുംമെന്നതും ആൻഡ്രോയിഡ്ന്റെ മറ്റൊരു പ്രതേകതയാണ് ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ദോഷങ്ങളും ഇതിനും ഉണ്ട് നിരന്തരമായ അലട്ടുന്ന പരസ്യങ്ങളാണ് ആൻഡ്രോയ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഏതെങ്കിലും ആപ്ലിക്കേഷൻ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ അതിനിടയിൽ വരുന്ന പരസ്യങ്ങൾ ഉപോയോക്താവിനെ അലോസരപ്പെടുത്തുന്നു അത് പോലെ തന്നെ നിരവധി കസ്റ്റം അപ്ലിക്കേഷനുകൾ , ബ്ലോട് വെയറുകൾ ആവശ്യമില്ലാതെ ഉപഭോക്താവിലേക്കു നൽകുന്നു. സുരക്ഷ രംഗത്തേക്ക് നോക്കുകയാണെങ്കിൽ ഔട്ട്ഡേറ്റഡ് ആയ മോഡലുകൾക്ക് സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കുന്നില്ല ഇവയൊക്കെ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ രംഗത്തു കുതിച്ചുകൊണ്ടിരിക്കുകയാണ് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ.
Leave a Reply