വാട്സ്ആപ്പിൽ പുതിയ പ്രൈവസി പോളിസി

whatsapp secured how to make

വാട്സ്ആപ്പിലെ പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെ സംബന്ധിച്ചും അത് അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അയച്ചു തുടങ്ങിയിരിക്കുകയാണ്.

ആപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുകയാണ് എന്ന ഒരു നോട്ടിഫിക്കേഷൻ വിൻഡോ കാണാം. വാട്സ്ആപ്പ് സേവനങ്ങൾ, എങ്ങനെ ഡാറ്റ കൈകാര്യം ചെയ്യുന്നു, ഫെയ്സ്ബുക്ക് സേവനങ്ങൾ എങ്ങനെയെല്ലാം വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്റ്റോറിലും വാട്സ്ആപ്പ് ചാറ്റിലും ഉപയോഗിക്കാം.

ഫെയ്സ്ബുക്ക് കമ്പനി ഉൽപ്പന്നങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ഫെയ്സ്ബുക്കുമായി തങ്ങൾ എങ്ങനെ സഹകരിക്കുന്നു തുടങ്ങിയവയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത് എന്ന് അറിയിപ്പിൽ പറയുന്നു. നോട്ടിഫിക്കേഷൻ വിൻഡോയിൽ, എഗ്രീ, നോട്ട് നൗ ഓപ്ഷനുകൾ ഉണ്ട്. വ്യവസ്ഥകൾ അംഗീകരിക്കുകയോ അല്ലെങ്കിൽ പിന്നീട് ചെയ്യാം എന്ന് തീരുമാനിക്കുകയോ ചെയ്യാം.

ഫെബ്രുവരി എട്ട് മുതലാണ് പുതിയ പ്രൈവസി പോളിസി വ്യവസ്ഥകൾ നിലവിൽ വരുക. ഈ തീയ്യതി കഴിഞ്ഞാൽ വാട്സ്ആപ്പ് സേവനം തുടർന്നും ലഭിക്കണമെങ്കിൽ നിർബന്ധമായും വ്യവസ്ഥകൾ അംഗീകരിച്ചിരിക്കണം.

വ്യവസ്ഥകൾ അംഗീകരിക്കാൻ താൽപര്യമില്ലാത്തവർക്ക് വാട്സ്ആപ്പിന്‍റെ ഹെൽപ്പ് സെന്‍റർ സന്ദർശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷൻ നിർദേശിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*