വിൻഡോസ് 10- ലെ ആപ്പുകൾക്ക് രൂപമാറ്റം ലഭിച്ചേക്കാം

microsoft word

വിന്‍ഡോസ് ആപ്ലിക്കേഷനുകളില്‍ ടോഗിള്‍ സ്വിച്ച്, സ്ലൈഡര്‍, റേറ്റിംഗ് കണ്‍ട്രോള്‍ എന്നിവ പരിഷ്‌കരിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്. വൃത്താകൃതിയിലുള്ള വിന്‍ഡോകള്‍, ബട്ടണുകള്‍, ടോഗിളുകള്‍, സ്ലൈഡറുകള്‍, ഡയലോഗ് ബോക്‌സുകള്‍, ലിസ്റ്റ് വ്യൂ, ഗ്രിഡ് വ്യൂ, വിന്‍ഡോസ് 10 ലെ സെലക്ഷന്‍ മെനു എന്നിവ ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ഡോക്യുമെന്റിലേക്ക് ചേര്‍ക്കുന്നത് തുടരും.

മൈക്രോസോഫ്റ്റ് പുതിയ സ്റ്റാര്‍ട്ട് മെനുവും മറ്റ് ചില ഘടകങ്ങളും പരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് വിന്‍ഡോസ് 10 ലെ അവസാനത്തെ പ്രധാന മാറ്റം വന്നത്. സ്റ്റാര്‍ട്ട് മെനുവിലെ ടൈലുകളിലെ ലോഗോകള്‍ക്ക് പിന്നിലുള്ള കടും നിറങ്ങള്‍ മൈക്രോസോഫ്റ്റ് മാറ്റിസ്ഥാപിച്ചിരുന്നു. സ്റ്റാര്‍ട്ട് മെനുവിനായുള്ള പുതിയ രൂപകല്‍പ്പന ഓഫീസ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയ്ക്കുള്ള ഐക്കണുകളിലെ കമ്പനിയുടെ ഫ്ലുവന്റ് ഡിസൈനും മറ്റ് നേറ്റീവ് ആപ്ലിക്കേഷനുകളായ കാല്‍ക്കുലേറ്റര്‍, കലണ്ടര്‍ എന്നിവയും അതിലേറെയും അനുസരിച്ചാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയതാണ് ഈ അപ്‌ഡേറ്റ്.

ലൈറ്റ്, ഡാര്‍ക്ക് മോഡുകള്‍ പുതിയ ഡിസൈനിനെ പിന്തുണയ്ക്കുന്നു. എങ്കിലും, കളര്‍ തിരഞ്ഞെടുക്കുന്നതിലൂടെ സ്റ്റാര്‍ട്ട് മെനു കസ്റ്റമൈസ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. കളര്‍ കസ്റ്റമൈസേഷന്‍ ഡാര്‍ക്ക് മോഡില്‍ മാത്രമേ പ്രവര്‍ത്തിക്കൂ, ഉപയോക്താക്കള്‍ക്ക് സെറ്റിംഗ്സ്, കളര്‍ ഓപ്ഷന്‍ എന്നിവ പരിശോധിച്ച് നിറങ്ങള്‍ സജ്ജമാക്കാന്‍ കഴിയും. സ്റ്റാര്‍ട്ട് മെനുവിലേക്കും ടാസ്‌ക്ബാറിലേക്കും കളര്‍ മാറ്റാന്‍ സാധിക്കും. കൂടാതെ, വിന്‍ഡോസ് 10 ല്‍ ആള്‍ട്ട് + ടാബ് കീ കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റ് മാറ്റി. മള്‍ട്ടിടാസ്‌കിംഗ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ സ്വിച്ചുചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ടൂളായി കീ കോമ്പിനേഷന്‍ മാറ്റിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിനൊപ്പം, മൈക്രോസോഫ്റ്റ് എഡ്ജ് ടാബുകള്‍ക്കായി ആള്‍ട്ട് + ടാബ് കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നു. തുറന്നിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് പുറമേ ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജില്‍ ടാബുകള്‍ക്കിടയില്‍ മാറാന്‍ കഴിയും.

കമ്പനി തുടർച്ചയായ ഓഎസ് പതിപ്പുകൾ പുറത്തിറക്കില്ലെന്നും പകരം, വിൻഡോസ് 10ൽ വലുതും ചെറുതുമായ നിരവധി മാറ്റങ്ങൾ നൽകുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ലിസ്റ്റ് വ്യൂ, ഗ്രിഡ് വ്യൂ, പ്രധാനമായും വിൻഡോസ് സ്റ്റോറിൽ നിന്ന് ലഭ്യമാകുന്ന എക്സ്എഎംഎൽ ആപ്ലിക്കേഷനുകളിൽ മാറ്റങ്ങൾ ഉണ്ടാകും.

ഇപ്പോൾ, ഇത് ഒരു നിർദ്ദേശം മാത്രമാണ്. ഒരുപക്ഷേ, മൈക്രോസോഫ്റ്റ് ഈ ഡിസൈൻ ട്രിങ്കറ്റുകൾ നിരസിച്ചേക്കാം. മൈക്രോസോഫ്റ്റ് ആഗോളതലത്തില്‍ വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് മുൻപ് ഈ യുഐ മാറ്റം അന്തിമമാവുകയും പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*