കഴിഞ്ഞ ഒന്നരവർഷമായി, സ്മാർട്ട്‌ഫോൺ നിർമ്മാണ രംഗം ഫോൾഡബിൾ ഫോണുകളിലേക്ക് അതിവേഗം നീങ്ങുന്നു. സാംസങ്, ഹുവായ് തുടങ്ങിയ കമ്പനികൾ ഇതിനകം ഈ രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. ടെക് ഭീമനായ ആപ്പിളും ഇപ്പോൾ ഫോൾഡബിൾ ഫോൺ നിർമ്മാണ രംഗത്തേയ്‌ക്ക് പ്രവേശിക്കുകയാണ്.
പുതിയ റിപ്പോർട്ട് അനുസരിച്ച്, ആപ്പിളിൻ്റെ രണ്ട് ഫോൾഡബിൾ ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകൾ പാസ് ഡ്യൂറബിലിറ്റി ടെസ്റ്റുകൾ ഫോക്സ്കോണിൽ നടത്തിയിട്ടുണ്ട്.
ഗ്യാലക്‌സി ഇസഡ് ഫോൾഡ് 2, ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് എന്നിവയ്ക്ക് സമാനമായ ഒരു ഫോൾഡബിൾ സവിശേഷതയായിരി ക്കും ഇതിൽ ഉണ്ടാകുക.
അതായത് ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണുകളിലൊന്ന് തിരശ്ചീനമായി വളയുന്നതായിരിക്കും മറ്റൊന്ന് ലംബമായി മടക്കുന്നതും ആകും.
ഈ ഉപകരണം എപ്പോൾ യാഥാർത്ഥ്യമാകുമെന്നതിനെക്കുറിച്ച് ഇപ്പോൾ വിവരങ്ങൾ ഒന്നും ലഭ്യമല്ല, എന്നിരുന്നാലും, ഇത് 2022 ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
Leave a Reply