ഇന്‍ഫോകൈരളി 2021 സെപ്റ്റംബര്‍ ലക്കം പ്രിവ്യൂ
ക്രിസ്മസ് അപ്പൂപ്പന് വരികതന്നെ ചെയ്യും. പക്ഷേ ചിമ്മിനി വഴിയല്ല; ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി. യക്ഷി കുടിയിരിപ്പുണ്ട്. പാലമരത്തിലല്ല, കാടിനേക്കാള്‍ നിഗൂഢമായ ഏതോ ഡേറ്റാസെന്ററില്‍. വ്യാളികള്‍ തീതുപ്പിപ്പാറുന്ന ആകാശം സ്ക്രീനിലും ആരവം മുഴങ്ങുന്ന അന്തരീക്ഷം ഹെഡ്ഫോണിലുമൊതുങ്ങുമ്പോള് വിളിച്ച നിമിഷം മുന്നിലെത്താന്‍ വെമ്പിനില്പ്പുണ്ട് ഇഷ്ടചിത്രങ്ങള്‍. കഥാഗതിപോലും കാണിയുടെ വിരല്‍ത്തുമ്പിലായിക്കഴിഞ്ഞു. ആനന്ദത്തിന്റെ, സാദ്ധ്യതകളുടെ, നഷ്ടങ്ങളുടെ വലിയൊരു ചിത്രത്തിലാണ് ഡിജിറ്റല്‍ വിനോദകാലത്ത് നാമെല്ലാം.