വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ പിന്തുണയ്‌ക്കുന്നതിനും മാന്യമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂട്യൂബ് അതിന്‍റെ പ്ലാറ്റ്ഫോമിലേക്ക് പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നു. അതിന്‍റെ ഭാഗമായി, ഉപയോക്താക്കള്‍ പോസ്റ്റുചെയ്യാൻ പോകുന്ന കമന്‍റ് മറ്റുള്ളവര്‍ക്ക് പ്രശ്‌നമായേക്കാവുന്നതാണെങ്കില്‍ യൂട്യൂബ് ഒരു മുന്നറിയിപ്പ് നൽകുന്നതാണ്.
പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായാണ് യൂട്യൂബിന്‍റെ പുതിയ നടപടി. സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ ഈ മുന്നറിയിപ്പ് കണ്ടതിന് ശേഷം ഉപയോക്താവിന് കമന്‍റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കില്‍ അത് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എന്തെങ്കിലും മാറ്റം വരുത്തുകയും ചെയ്യാം. യൂട്യൂബിന്‍റെ എഐ സംവിധാനങ്ങള്‍ കമന്‍റ് പ്രശ്‌നമുള്ളതാണെന്ന് കണ്ടെത്തുമ്പോഴാണ് ഈ മുന്നറിയിപ്പ് കാണിക്കുക.
വീഡിയോയുടെ വിഷയവും കമന്‍റിന്‍റെ സന്ദർഭവും കണക്കിലെടുത്ത് വിദ്വേഷകരമായ അഭിപ്രായങ്ങൾ മികച്ച രീതിയിൽ കണ്ടെത്താനും നീക്കംചെയ്യാനും സിസ്റ്റങ്ങളെ സഹായിക്കുന്ന സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തിയതായി യൂട്യൂബ് പറയുന്നു.
മോശം കമന്‍റുകളെ മാറ്റി നിര്‍ത്തുന്നതിനായുള്ള പുതിയ ഫില്‍റ്ററും യൂട്യൂബ് പരീക്ഷിക്കും. അതിന്‍റെ ഭാഗമായി അത്തരം കമന്‍റുകള്‍ ഓട്ടോമാറ്റിക് ആയി റിവ്യൂ ചെയ്യപ്പെടുന്നതാണ്.
Leave a Reply