ഒരു ലാന്‍ഡ്‌ലൈന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടും വാട്സ്ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. പക്ഷേ സാധാരണ വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഇതു പ്രവര്‍ത്തിക്കില്ല. പകരം വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ (ഡബ്ല്യുഎ ബിസിനസ്) ഡൗണ്‍ലോഡുചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ഒടിപി അടിസ്ഥാനമാക്കിയുള്ള രജിസ്‌ട്രേഷനായി ആപ്ലിക്കേഷന്‍ ഒരു ഫോണ്‍ നമ്പര്‍ ആവശ്യപ്പെടും. ഇന്ത്യ കോഡും (+91) സെലക്ട് കോഡിനൊപ്പം ലാന്‍ഡ്‌ലൈന്‍ നമ്പറും തിരഞ്ഞെടുക്കുക. മുന്നിലുള്ള 0 ഉണ്ടെങ്കില്‍ ഒഴിവാക്കുക. അതായത്, എസ്ടിഡി കോഡുള്ള നിങ്ങളുടെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ 0332654 എന്നാണെങ്കില്‍ + 91332654 എന്നു ചേര്‍ക്കുക.
നമ്പര്‍ ചേര്‍ത്തതിനുശേഷം, വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഒടിപി അയയ്ക്കും. ലാന്‍ഡ്‌ലൈന്‍ നമ്പറായതിനാല്‍, നിങ്ങള്‍ക്ക് എസ്എംഎസ് ലഭിക്കില്ല. പകരം, ഒടിപി സമയം തീരുന്നതുവരെ കാത്തിരിക്കുക. തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഒടിപി ഉപയോഗിക്കാനായി നിങ്ങളുടെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍ നിങ്ങള്‍ക്ക് ഒരു കോള്‍ ലഭിക്കും. സന്ദേശപ്രകാരമുള്ള ഒടിപി ചെയ്യുക, തുടര്‍ന്ന് വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായുള്ള സാധാരണ പ്രക്രിയ പിന്തുടരുക.
ലാന്‍ഡ്‌ലൈന്‍ നമ്പറിനൊപ്പം വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ലാന്‍ഡ്‌ലൈന്‍ നമ്പറുള്ള വാട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റ് സ്വമേധയാ ചേര്‍ക്കേണ്ടിവരും. എന്നാലും, ഇത് മൊബൈലിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് മറുപടികളും സജ്ജമാക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ കാര്യം. സന്ദേശങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് ഓപ്ഷനുകളുടെ ഒരു വലിയ ശ്രേണി തന്നെ വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്.
Leave a Reply