വാട്സ്ആപ്പ് അതിന്‍റെ ഉപയോക്താക്കൾക്കായി കഴിഞ്ഞ ആഴ്ച മുതൽ ഏറെ ആകര്‍ഷകരമായിട്ടുള്ള നിരവധി പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നു. പുതിയ അപ്ഡേറ്റുകള്‍ ലഭ്യമാകുന്നതിന്, ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
പുതിയ അപ്‌ഡേറ്റിൽ സ്റ്റിക്കറുകൾക്കായി മെച്ചപ്പെടുത്തിയ സേര്‍ച്ച് സവിശേഷത, പുതുതായി ആനിമേറ്റ് ചെയ്‌ത സ്റ്റിക്കർ പായ്ക്ക്, വാൾപേപ്പറുകളിൽ നിരവധി ഓപ്ഷനുകൾ എന്നിവ ഉൾപ്പെടും.
വാൾപേപ്പറുകൾ
വാട്സ്ആപ്പിലെ വാൾപേപ്പര്‍ സവിശേഷതകളില്‍ നാല് പ്രധാന അപ്‌ഡേറ്റുകൾ ആണ് നല്‍കിയിരിക്കുന്നത്. കസ്റ്റം ചാറ്റ് വാൾപേപ്പറുകൾ, അഡിഷണല്‍ ഡൂഡിൽ വാൾപേപ്പറുകൾ, അപ്‌ഡേറ്റഡ് സ്റ്റോക്ക് വാൾപേപ്പർ ഗാലറി, ലൈറ്റ്, ഡാർക്ക് മോഡ് ക്രമീകരണങ്ങൾക്കായി പ്രത്യേക വാൾപേപ്പറുകൾ സജ്ജമാക്കാനുള്ള കഴിവ് എന്നിവയാണ് അവ.
കസ്റ്റം ചാറ്റ് വാൾപേപ്പറുകൾ
വ്യത്യസ്‌ത ചാറ്റുകൾക്ക് കസ്റ്റം വാൾപേപ്പർ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവിന്‍റെ ചാറ്റുകളെ വ്യക്തിഗതവും വ്യത്യസ്‌തവുമാക്കുന്നു. തെറ്റായ ചാറ്റിലേക്ക് സന്ദേശം അയയ്ക്കുന്നതിനുള്ള സാധ്യതയും ഇത് കുറയ്ക്കുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു. ഡൂഡിൽ വാൾപേപ്പറുകൾക്കും ഒരു നവീകരണം ലഭിക്കുന്നു. അവ ഇപ്പോൾ കൂടുതൽ നിറങ്ങളിൽ ലഭ്യമാകും.
ലോകമെമ്പാടുമുള്ള പ്രകൃതിയുടെയും വാസ്തുവിദ്യയുടെയും പുതിയ വാൾപേപ്പറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചു. ഉപയോക്താവിന് അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് “ബ്രൈറ്റ്”, “ഡാർക്ക്” മോഡുകള്‍ തിരഞ്ഞെടുക്കാനും സാധിക്കും.
മെച്ചപ്പെടുത്തിയ സ്റ്റിക്കർ സേര്‍ച്ച്
ഇതുവരെ ഉപയോക്താക്കള്‍ക്ക് ജിഫ് ചിത്രങ്ങളും ഇമോജികളും മാത്രമാണ് വാട്സ്ആപ്പില്‍ തിരയാന്‍ സാധിച്ചിരുന്നത്. പുതിയ അപ്ഡേറ്റിലൂടെ സമാനമായരീതിയില്‍ തന്നെ ഉപയോക്താക്കള്‍ക്ക് സ്റ്റിക്കറുകളും സേര്‍ച്ച് ചെയ്ത് എടുക്കാവുന്നതാണ്.
ലോകാരോഗ്യ സംഘടന “ടുഗെദർ അറ്റ് ഹോം” സ്റ്റിക്കർ പായ്ക്കും അവതരിപ്പിച്ചു, അത് ഇപ്പോൾ ആനിമേറ്റഡ് സ്റ്റിക്കറുകളായി ലഭ്യമാണ്. വട്സ്ആപ്പില്‍ ഉടനീളം ഏറ്റവും പ്രചാരമുള്ള സ്റ്റിക്കർ പായ്ക്കുകളിലൊന്നാണ് ടുഗെദർ അറ്റ് ഹോം എന്ന് കമ്പനിയുടെ പ്രസ്താവന അവകാശപ്പെടുന്നു.
അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, ടർക്കിഷ് എന്നീ 9 ഭാഷകൾക്കായി പ്രാദേശികവൽക്കരിച്ച ടെക്സ്റ്റുകള്‍ ഉൾപ്പെടെ “ടുഗെദർ അറ്റ് ഹോം” സ്റ്റിക്കർ പായ്ക്ക് വാട്സ്ആപ്പിൽ ലഭ്യമാണ്.
Leave a Reply