വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പറില്‍ വാട്സ്ആപ്പ് തുടങ്ങാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഒരു വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ സൗജന്യമായി ലഭ്യമാകുന്നതാണ്. മാത്രമല്ല, വാട്സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താല്‍ മതിയാകും.
ഏത് സാധാരണ നമ്പറും പോലെ ഈ വെര്‍ച്വല്‍ നമ്പറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. വെര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്‌സ് ധാരാളം ഉണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയാണ് ടെക്സ്റ്റ്‌നൗ. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം, യുഎസും കാനഡയും അടിസ്ഥാനമാക്കി അഞ്ച് സൗജന്യ ഫോണ്‍ നമ്പറുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഏത് നമ്പറും തിരഞ്ഞെടുത്ത് തുടരുക. ഈ വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കോളുകള്‍ വിളിക്കാനും ഇന്‍റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും.
നമ്പര്‍ തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ ഫോണില്‍ പുതിയതായൊരു വാട്സ്ആപ്പ് ഡൗണ്‍ലോഡുചെയ്യുക. നിങ്ങളുടെ ഫോണില്‍ ഇതിനകം തന്നെ വാട്സ്ആപ്പ് ഉണ്ടെങ്കില്‍ ആദ്യം അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ തിരഞ്ഞെടുത്ത വെര്‍ച്വല്‍ നമ്പറിനെ ആശ്രയിച്ച് രാജ്യ കോഡ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കോ കാനഡയിലേക്കോ മാറ്റുക. ശേഷം, വെര്‍ച്വല്‍ നമ്പര്‍ നല്‍കുക. ഈ വെര്‍ച്വല്‍ ഫോണ്‍ നമ്പറിലേക്ക് സുരക്ഷാ ഒടിപി മെസേജ് ലഭിക്കില്ലെന്നോര്‍ക്കുക. ഒടിപി സമയം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുക, തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് ഒരു മിസ്ഡ് കോള്‍ ലഭിക്കും, കൂടാതെ ടെക്സ്റ്റ്‌നൗ ആപ്ലിക്കേഷനിലെ നിങ്ങളുടെ വോയിസ്‌മെയിലില്‍ ഒരു പുതിയ സന്ദേശം പോപ്പ്അപ്പ് ചെയ്യും. ഇതൊരു ഓഡിയോ സന്ദേശമാണ്, നിങ്ങളുടെ വാട്സ്ആപ്പ് സ്ഥിരീകരണ കോഡ് അറിയാന്‍ ഇത് പ്ലേ ചെയ്യുക. കോഡ് ലഭിച്ചുകഴിഞ്ഞാല്‍, വാട്സ്ആപ്പില്‍ ഇത് നല്‍കി അക്കൗണ്ട് പ്രവര്‍ത്തന സജ്ജമാക്കാവുന്നതാണ്.
Leave a Reply