മുൻകാലങ്ങളിൽ, ഒരു സ്മാർട്ട്‌ഫോണിന്‍റെ ക്യാമറകള്‍, ഡിസൈന്‍, പെര്‍ഫോമന്‍സ് എന്നിവയിലാണ് വലിയ പുരോഗതികള്‍ ഉണ്ടായിട്ടുള്ളത് എങ്കില്‍ ഇനിയതങ്ങോട്ട് സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയില്‍ ആയിരിക്കും പുത്തന്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പ്രത്യേകിച്ച് വയർലെസ് ചാർജ്ജിംഗ് പിന്തുണയുള്ള ഫോണുകള്‍ക്കായിരിക്കും ഇനി സാധ്യതകളേറെ. റിയൽമി 7 പ്രോ, ഒപ്പോ റെനോ 4 പ്രോ, റിയൽമി എക്സ് 50 പ്രോ തുടങ്ങിയ ഫോണുകളിൽ 65W ഫാസ്റ്റ് വയേർഡ് ചാർജ്ജിംഗ് സിസ്റ്റം ഇതിനകം യാഥാർത്ഥ്യമായിട്ടുണ്ട്.
2020 ഓഗസ്റ്റിൽ, 120W ഫാസ്റ്റ് വയർ ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്ന മി 10 അൾട്രാ സ്മാർട്ട്‌ഫോണ്‍ ഷവോമി പ്രദർശിപ്പിച്ചിരുന്നു. ക്വാൽകോമിന്‍റെ ക്വിക്ക് ചാർജ്ജ് 5 സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് 120W ഫാസ്റ്റ് വയേർഡ് ചാർജ്ജിംഗ് സംവിധാനം ഫോണില്‍ ഉള്‍പ്പെടുത്തിയത്. ഈ സംവിധാനത്തിലൂടെ ഫോണിന്‍റെ 4500mAh ബാറ്ററി കേവലം 23 മിനിറ്റിനുള്ളിൽ ചാർജ്ജ് ചെയ്യാൻ അനുവദിക്കുന്നു. ഇതെല്ലാം ഒരു ഫാസ്റ്റ് വയേർഡ് ചാർജ്ജിംഗ് സിസ്റ്റത്തെക്കുറിച്ചാണെങ്കിലും, 2021-ൽ വരാനിരിക്കുന്ന ഫോണുകളിലെ അതിവേഗ വയർലെസ് ചാർജ്ജിംഗ് സംവിധാനമായിരിക്കും പുതിയ താരമാകുക.
പല സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും വയർലെസ് ചാർജ്ജിംഗ് വേഗത ഇരട്ടിയാക്കുകയും ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി ഉയര്‍ത്തുകയും ചെയ്യും. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ 2021 ൽ അവതരിപ്പിക്കുന്ന ഫോണുകൾക്കായി 100W വയർലെസ് ചാർജ്ജിംഗ് ലക്ഷ്യമിടുന്നതായും ഇതിനോടകം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
100W ഫാസ്റ്റ് വയർലെസ് ചാർജ്ജിംഗ് ഉള്ള ഫോണുകൾ ആദ്യമായി അവതരിപ്പിക്കുന്നവരിൽ ഷവോമി, ഹുവായ്, ഒപ്പോ തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്നതായിരിക്കും. ഇതുവരെ, ഏറ്റവും വേഗതയേറിയ വയർലെസ് ചാർജ്ജിംഗ് സ്മാർട്ട്‌ഫോൺ 50W വയർലെസ് ചാർജ്ജിംഗുള്ള ഷവോമിയുടെ മി 10 അൾട്രയാണ്. 50W വയർലെസ് ചാർജ്ജിംഗിലൂടെ വെറും 40 മിനിറ്റിനുള്ളിൽ ഫോൺ പൂര്‍ണ്ണമായും ചാര്‍ജ്ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മി 10 അൾട്രയ്ക്ക് പിന്നാലെ ഒപ്പോയുടെ റെനോ എസ് 2, ഹുവായ് പി 40 പ്രോ പ്ലസ് എന്നിവ 40W വയർലെസ് ചാർജ്ജിംഗ് പിന്തുണയുള്ള ഫോണുകളായി രംഗത്തുണ്ട്.
Leave a Reply