
മികച്ച ക്യാമറയും ആദ്യത്തെ ഇലക്ട്രോക്രോമിക്കുമായി പുറത്തിറങ്ങുന്ന ഒപ്പോ റെനോ 5 സീരീസ് ഫോണുകള്‍ ചൈനയില്‍ ഉടന്‍ അവതരിപ്പിക്കപ്പെടുന്നതാണ്. 5ജി പിന്തുണയുള്ള ഫോണുകളായിരിക്കും ഇവയെല്ലാം. ഒപ്പോയുമായി റിലയന്‍സ് ജിയോ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതു കൊണ്ട് ഈ സീരിസ് ഫോണിന്റെ വരവ് കാത്തിരിക്കുകയാണ് ഇന്ത്യക്കാരും. രാജ്യത്ത് 5ജിയ്ക്ക് വേണ്ടി റിലയന്‍സ് ജിയോ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒപ്പോ റെനോ 5 5ജി, റെനോ 5 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ റെനോ പുറത്തിറക്കുന്നത്.
ഇലക്ട്രോക്രോമിക് ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. ഇലക്ട്രോക്രോമിക് പിന്‍ഭാഗത്ത് വരുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണും ഇതായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമായും ഫോണിന്റെ ചാര്‍ജ്ജ് നിലനിര്‍ത്താന്‍ ഇതിന് കഴിയുന്നതാണ്.
വോള്‍ട്ടേജ് പ്രയോഗിക്കുമ്പോള്‍ ഒരു വസ്തുവിന്റെ നിറം മാറുന്ന പ്രതിഭാസമാണ് ഇലക്ട്രോക്രോമിസം. അങ്ങനെ ചെയ്യുന്നതിലൂടെ സമീപമുള്ള ഇന്‍ഫ്രാറെഡ് ലൈറ്റ് തല്‍ക്ഷണം ആവശ്യാനുസരണം തടയാന്‍ കഴിയും. സമീപമുള്ള ഇന്‍ഫ്രാറെഡ് പ്രകാശത്തിന്റെ പ്രക്ഷേപണം നിയന്ത്രിക്കാനുള്ള കഴിവ് ഫോണിന്റെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വര്‍ണ്ണ മാറ്റം ഒരു ഉപരിതലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്ന പ്രകാശത്തിന്റെയും താപത്തിന്റെയും അളവ് നിയന്ത്രിക്കാന്‍ ഇലക്ട്രോക്രോമിക് വസ്തുക്കളെയാണ് ഉപയോഗിക്കുന്നത്.
Leave a Reply