ഐഫോണ്‍ 11 ഫോണിന് ടച്ച് സ്‌ക്രീന്‍ പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ സ്ക്രീന്‍മാറ്റി നല്‍കുന്നതിനായി ആപ്പിളിന്‍റെ സൗജന്യ സേവനം ലഭിക്കുന്നതാണ്. ഐഫോണ്‍ 11ന്‍റെ സ്‌ക്രീനില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനി ഈ സൗജന്യ സേവനം ആരംഭിച്ചിരിക്കുന്നത്.
2019 നവംബറിനും 2020 മേയിനും ഇടയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 11 ഫോണുകള്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുക എന്ന് കമ്പനി പറഞ്ഞു. അതിനാല്‍, എല്ലാ ഐഫോണ്‍ 11-നും ഈ പ്രശ്‌നം ഉണ്ടാകുകയില്ല. ഈ കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട ഐഫോണ്‍ 11 മോഡലുകള്‍ക്ക് മാത്രമാണ് ആപ്പിളിന്‍റെ സൗജന്യ സേവനം ലഭ്യമാകൂ.
പ്രശ്‌നമുള്ള ഫോണുകള്‍ക്ക്, അത് വാങ്ങിയത് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഈ സേവനം ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോണ്‍ 11 ന്‍റെ ടച്ച് സ്‌ക്രീന്‍ ശരിയായ രീതിയില്‍ പ്രതികരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നുണ്ടെങ്കില്‍ ഫോണ്‍ സൗജന്യ സേവനത്തിന് അര്‍ഹമാണോ എന്ന് പരിശോധിക്കാന്‍ ആപ്പിള്‍ റീപ്ലേസ്‌മെന്‍റ് പ്രോഗ്രാമിന്‍റെ വെബ്‌സൈറ്റില്‍ ഫോണിന്‍റെ സീരിയല്‍ നമ്പര്‍ നല്‍കിയാല്‍ മതി. (ഫോണിന്‍റെ സീരിയൽ നമ്പർ കണ്ടെത്തുന്നതിന്, Settings > General > About. എന്നതില്‍ തിരഞ്ഞാല്‍ മതി.) സ്‌ക്രീന്‍ സൗജന്യമായി മാറ്റി ലഭിക്കുന്നതിന് ഈ ഫോണ്‍ അര്‍ഹമാണെങ്കില്‍ അംഗീകൃത ആപ്പിള്‍ സര്‍വീസ് സെന്‍ററിനെ സമീപിച്ചാല്‍ മതി.
Leave a Reply