
ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. അതോടൊപ്പം, സ്നോക്കർ സൗണ്ട്ബാറും വിപണിയിലെത്തിച്ചുകൊണ്ട് കമ്പനി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 5000എംഎഎച്ച് ബാറ്ററിയും വലിയ ഡിസ്പ്ലേയുമാണ് സ്മാർട്ട്ഫോണിനുള്ളത്. രസകരമായ സവിശേഷതകളും താങ്ങാനാവുന്ന വിലയും ഉള്ളതാണ് സൗണ്ട്ബാർ.
ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾ, ടിഡബ്ല്യുഎസ് ഇയർബഡുകൾ, സ്മാർട്ട് ടിവികൾ എന്നിവ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സൗണ്ട്ബാർ അവതരിപ്പിച്ചിരിക്കുന്നത്.
ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി, സ്നോക്കർ സൗണ്ട്ബാർ: വിലയും ലഭ്യതയും
5999 രൂപയ്ക്കാണ് ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ മാത്രമായി സ്മാർട്ട്ഫോൺ പുറത്തിറക്കി. സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഡിസംബർ 24 ന് ഫ്ലിപ്കാർട്ടിൽ രാവിലെ 12 ന് ആരംഭിക്കും. ടോപസ് ബ്ലൂ, ക്വാർട്സ് ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക് എന്നിവയുൾപ്പെടെ മൂന്ന് കളർ വേരിയന്റുകളിൽ സ്മാർട്ട് എച്ച്ഡി 2021 ലഭ്യമാണ്.
സ്നോക്കർ സൗണ്ട്ബാറിന് 4499 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വില. ഡിസംബർ 18 ന് പുതിയ ഓഡിയോ ഉപകരണം ഫ്ലിപ്കാർട്ടിൽ ആദ്യ വിൽപ്പനയ്ക്കെത്തും.
ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി : സവിശേഷതകള്‍
6.1 ഇഞ്ച് എച്ച്ഡി + ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുള്ള ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡിയിൽ 85 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ നീളവും 500nits തെളിച്ചവുമുണ്ട്. 12nm ഹീലിയോ എ 20 ക്വാഡ് കോർ പ്രോസസ്സറും 2ജിബി റാം / 32ജിബി സ്റ്റോറേജുമാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ഭാരം കുറഞ്ഞതും ആന്‍ഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നതുമാണീ ഉപകരണം.
ക്യാമറയുടെ കാര്യത്തിൽ, സ്മാർട്ട്ഫോണിൽ 8എംപി റിയര്‍ ക്യാമറയും ഡ്യുവൽ എൽഇഡി ഫ്ലാഷും എഫ്/2.0 അപ്പേർച്ചറും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.
Leave a Reply