വാച്ച് ഓഎസ് 7 ഉം അതിന് മുകളിലുള്ളതുമായ ഓഎസുകളില്‍ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ വാച്ചിൽ തന്നെ മെമ്മോജി ക്യാരക്ടറുകള്‍ സൃഷ്ടിക്കാനും കാണാനും കസ്റ്റമൈസ് ചെയ്യാനും പുതിയ മെമ്മോജി ആപ്ലിക്കേഷൻ ഉപയോഗിക്കാം. നിങ്ങളുടെ ഐഫോണിൽ ഇതിനകം ഒരു മെമ്മോജി ക്യാരക്ടര്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ ആപ്പിൾ വാച്ചിലും ലഭ്യമാകുന്നതാണ്.
ആപ്ലിക്കേഷൻ സ്‌ക്രീൻ തുറക്കാൻ ആപ്പിൾ വാച്ചിലെ ഡിജിറ്റൽ ക്രൗണ്‍ അമർത്തുക. ഇവിടെ നിന്ന്, “Memoji” ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക. ഇവിടെ, ലഭ്യമായ എല്ലാ മെമ്മോജികളുടെയും ഒരു ലിസ്റ്റ് ലഭ്യമാകുന്നതാണ്.
നിങ്ങൾ മെമ്മോജി ഉപയോഗിക്കുന്നത് ഇതാദ്യമാണെങ്കിൽ, സ്‌ക്രീനിന്‍റെ മുകളിൽ പോയി “+” ബട്ടൺ ടാപ്പുചെയ്യുക. ഇപ്പോൾ, കസ്റ്റമൈസ് ചെയ്യുന്നതിന് നിങ്ങൾക്ക് വ്യത്യസ്‌ത സ്വഭാവസവിശേഷതകൾ നൽകും.
ആദ്യം, “Skin” ഓപ്ഷൻ തിരഞ്ഞെടുത്ത് ഡിജിറ്റൽ ക്രൗൺ ഉപയോഗിച്ച് വ്യത്യസ്ത സ്കിൻ ടോണുകൾ പരീക്ഷിക്കുക. ക്യാരക്ടറിന്‍റെ ആട്രിബ്യൂട്ടുകൾ മാറ്റുന്നതിന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പുചെയ്യുക.
എല്ലാ കസ്റ്റമൈസേഷന്‍ ഓപ്‌ഷനുകളും കാണുന്നതിന് “Back” ബട്ടൺ ടാപ്പുചെയ്യുക. സ്കിന്‍, ഹെയർസ്റ്റൈൽ, നെറ്റി, കണ്ണുകൾ, തല, മൂക്ക്, വായ, ചെവി, മുഖത്തെ രോമം, കണ്ണട, എന്നിവ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.
നിങ്ങളുടെ ക്യാരക്ടര്‍ കസ്റ്റമൈസ് ചെയ്തുകഴിഞ്ഞാൽ, മെമ്മോജി സേവ് ചെയ്യുന്നതിന് മുകളിൽ വലത് കോണിലുള്ള “Done” ബട്ടൺ ടാപ്പുചെയ്യുക.
പുതിയ മെമ്മോജി ക്യാരക്ടര്‍ ഇപ്പോൾ മെസേജ്ജിംഗ് ആപ്ലിക്കേഷനിൽ ലഭ്യമാകും, അത് നിങ്ങളുടെ ഐഫോണിലേക്ക് സിങ്ക് ചെയ്യാം. (നിങ്ങൾക്ക് ഇത് ഒരു ഫെയ്‌സ് ടൈം കോളിൽ ഉപയോഗിക്കാൻ കഴിയും).
ഒരു വാച്ച് ഫെയ്‌സായി മെമ്മോജി എങ്ങനെ ഉപയോഗിക്കാം ?
ആപ്പിൾ വാച്ചിൽ പുതിയ മെമ്മോജി വാച്ച് ഫെയ്സ് ഉപയോഗിക്കുന്നത് ഏറെ മനോഹരമായിരിക്കും. ഇത് പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങളുടെ കൈത്തണ്ട ഉയർത്തുമ്പോഴോ സ്‌ക്രീനിൽ ടാപ്പുചെയ്യുമ്പോഴോ മെമ്മോജി ക്യാരക്ടര്‍ എക്‌സ്‌പ്രഷനുകള്‍ മാറുന്നതാണ്.
മെമ്മോജി ആപ്ലിക്കേഷനിൽ നിന്ന് ഏതെങ്കിലും മെമ്മോജിയെ ഒരു വാച്ച് ഫെയ്‌സായി സജ്ജമാക്കുവാനായി, ആപ്പിൾ വാച്ചിൽ “Memoji” ആപ്ലിക്കേഷൻ തുറന്ന് ഒരു മെമ്മോജി തിരഞ്ഞെടുക്കുക. സ്ക്രീനിന്‍റെ താഴേക്ക് സ്ക്രോൾ ചെയ്ത് “Create Watch Face” ഓപ്ഷൻ തിരഞ്ഞെടുക്കുക.
Leave a Reply