മൈക്രോസോഫ്റ്റ് ഓഫീസുമായി പ്രവർത്തിക്കുന്നത് ഗൂഗിള്‍ അതിന്‍റെ വർക്ക്സ്പേസ് ആപ്ലിക്കേഷനുകൾക്ക് എളുപ്പമാക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ ജിമെയില്‍ വഴി അയച്ച ഓഫീസ് അറ്റാച്ചുമെന്‍റുകൾ ആദ്യം ഡ്രൈവിൽ സേവ് ചെയ്യാതെ തന്നെ ഡോക്സ്, ഷീറ്റ്സ് അല്ലെങ്കിൽ സ്ലൈഡ് എന്നിവയിൽ തുറക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് ഓഫീസ് ഫയലുകൾ ഫീച്ചർ ചെയ്യുന്ന ഇമെയിൽ ത്രെഡുകൾക്ക് മറുപടി നൽകുന്നത് എളുപ്പമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു. കൂടാതെ, ഡോക്സിൽ ഒന്നിലധികം പേജ് ഓറിയന്‍റേഷൻ ആവശ്യമായ ഡോക്യുമെന്‍റുകള്‍ സൃഷ്ടിക്കുന്നതും പ്രവർത്തിക്കുന്നതും ഗൂഗിള്‍ എളുപ്പമാക്കുന്നു.
നാളിതുവരെ, ഗൂഗിളിന്‍റെ ഓഫീസ് എഡിറ്റിംഗ് സവിശേഷതകൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ആ ഫയൽ ഡ്രൈവിൽ സേവ് ചെയ്യേണ്ടിയിരുന്നു. എന്നാലിപ്പോള്‍ ഡോക്സ്, ഷീറ്റ്സ് അല്ലെങ്കിൽ സ്ലൈഡസ് എന്നിവയിൽ ഫയൽ നേരിട്ട് തുറക്കുന്നതിന് അറ്റാച്ച്മെന്‍റിൽ ഒരു എഡിറ്റ് ഐക്കൺ കാണും. യഥാർത്ഥ ഫയൽ ഫോർമാറ്റില്‍ തന്നെ സേവ് ചെയ്യപ്പെടും.
ജിമെയിൽ നിന്ന് ഒരു ഓഫീസ് ഫയൽ തുറന്നതിനുശേഷം മറുപടി നൽകുവാനായി “റിപ്ലേ വിത്ത് ദിസ് ഫയല്‍”, “ഓപ്പണ്‍ ഒര്‍ജിനല്‍ മെസ്സേജ്” എന്നീ പുതിയ ഓപ്ഷനുകളും ഉണ്ടാകും.
ഗൂഗിള്‍ വർക്ക്‌സ്‌പെയ്‌സ് ബിസിനസ് സ്റ്റാർട്ടർ, ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എന്‍റർപ്രൈസ് സ്റ്റാൻഡേർഡ്, എന്‍റർപ്രൈസ് പ്ലസ് എന്നിവയുള്ള ഉപയോക്താക്കൾക്ക് ഈ സവിശേഷത ലഭ്യമാകും. ജി സ്യൂട്ട് ബേസിക്, ബിസിനസ്, എഡ്യൂക്കേഷൻ, എന്‍റർപ്രൈസ് ഫോർ എഡ്യൂക്കേഷൻ, നോണ്‍-പ്രോഫിറ്റ് കസ്റ്റമേഴ്സ് എന്നിവർക്കും ഇത് ലഭ്യമാകും. ഗൂഗിള്‍ വർക്ക്‌സ്‌പെയ്‌സ് എസൻഷ്യൽസ്, എന്‍റർപ്രൈസ് എസൻഷ്യൽസ് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റിന് യോഗ്യതയില്ല.
അപ്‌ഡേറ്റ് ഇപ്പോൾ കുറച്ച് ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. 2021 ജനുവരി 5 മുതൽ വിശാലമായ ഒരു റോൾ ഔട്ട് ഉണ്ടായിരിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply