സ്പീച്ച് ടു ടെക്സ്റ്റ് മടുത്തെങ്കില്‍ ലുക്ക് ടു സ്പീക്ക് പരീക്ഷിച്ച് നോക്കൂ. ചലനശേഷിക്ക് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിന് വേണ്ടി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ആപ്ലിക്കേഷനാണിത്. ‘ലുക്ക് ടു സ്പീക്ക് ആപ്പ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്‍ കണ്ണുകള്‍ കൊണ്ട് ചാറ്റിംഗ് സാധ്യമാക്കുന്നതാണ്.
‘എക്സ്പിരിമെന്‍റ്സ് വിത്ത് ഗൂഗിള്‍’ സംരംഭത്തിന് കീഴിലാണ് ലുക്ക് ടു സ്പീക്ക് എന്ന പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മുൻകൂട്ടി എഴുതിയ ശൈലികൾ തിരഞ്ഞെടുക്കാനും ഉച്ചത്തിൽ സംസാരിക്കാനും ഈ പുതിയ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ കണ്ണുകൾ ഉപയോഗപ്പെടുത്തി സാധിക്കുന്നതാണ്. പുതിയ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ഗൂഗിള്‍ പ്ലേ സ്റ്റോർ വഴി ലഭ്യമാണ്, മാത്രമല്ല ആന്‍ഡ്രോയിഡ് 9.0 ഉം അതിനുമുകളിലുള്ളതുമായ ഓഎസുകള്‍ക്കും ആന്‍ഡ്രോയിഡ് വണ്‍-നും അനുയോജ്യമാണിത്.
കണ്ണുകള്‍ നോക്കി ആപ്പിലുള്ള ഉച്ചാരണ ശൈലികള്‍ സെലക്ട് ചെയ്ത് ചാറ്റ് ചെയ്യാം. സ്പീച്ച്, ലാംഗ്വേജ് തെറാപ്പിസ്റ്റ് റിച്ചാര്‍ഡ് കേവിനൊപ്പം ചേര്‍ന്നാണ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ആപ്പ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വാക്കുകള്‍ ആപ്പില്‍ സെറ്റ് ചെയ്തിരിക്കും. ഫോണ്‍ മുഖത്തിന് നേരെ പിടിച്ച് കണ്ണുകള്‍ വശങ്ങളിലേക്കും മുകളിലോട്ടും ചലിപ്പിച്ചാല്‍ വാക്കുകള്‍ ലഭിക്കും. അടിസ്ഥാന ആശയവിനിമയത്തിനുള്ള പദങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply