
ഷവോമിയുടെ പുതിയ ഹാന്‍ഡ് വാമര്‍ പവര്‍ബാങ്ക് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നു. പേര് സൂചിപ്പിക്കും പോലെതന്നെ തണുത്ത കാലാവസ്ഥകളിൽ ഉപയോക്താവിന്റെ കൈകളില്‍ ചൂടുപകരാനും ഈ ഉപകരണം പ്രയോജനകരമാകുന്നതാണ്. 5000എംഎഎച്ചിന്റെതാണ് ഷവോമി ZMI ഹാൻഡ് വാമർ പവർബാങ്ക്. 5W ആപ്പിൾ ചാർജ്ജറിനേക്കാൾ വേഗത്തിൽ ഒരു ഐഫോൺ 12 ചാർജ്ജ് ചെയ്യാൻ ഇത് സഹായിക്കുന്നു. സ്ഥിരവും കൃത്യവുമായ രീതിയിൽ താപനില നിയന്ത്രിക്കാൻ ഈ ഡിവൈസിന് കഴിവുണ്ടെന്ന് പറയപ്പെടുന്ന പേറ്റന്റ് രൂപകൽപ്പനയുള്ള പിടിസി തരത്തിലുള്ള ടെംപറേച്ചർ ഹീറ്റിംഗ് ടെക്നോളജിയാണ് ഹാൻഡ് വാമറിൽ നൽകിയിരിക്കുന്നത്.
മനുഷ്യ ശരീരത്തിന് സുഖപ്രദമായ താപനിലയിലേക്ക് ചൂട് കൊണ്ടുവരുവാൻ ഈ പവർബാങ്കിന് കഴിയും. ഇതിന് നൽകുവാൻ കഴിയുന്ന പരമാവധി താപനില 52 ഡിഗ്രിയാണ്. സിഎൻവൈ 89 (ഏകദേശം 1,000 രൂപ) വില വരുന്ന ZMI ഹാൻഡ് വാമർ പവർബാങ്ക് ഇപ്പോൾ ചൈനയിൽ വിൽപ്പനയ്ക്കായി ലഭ്യമാണ്. അന്താരാഷ്ട്ര വിപണിയിലെ ലഭ്യതയെക്കുറിച്ച് വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. പവർബാങ്ക് പൂര്‍ണമായി ചാർജ്ജ് ചെയ്യുമ്പോൾ താഴ്ന്നതും ഉയർന്നതുമായ താപനിലയിലേക്ക് മാറാൻ കഴിയും. ഈ താപനില 2-4 മണിക്കൂർ വരെ പവർബാങ്കിൽ നിലനിൽക്കുന്നു. ഇത് ബാഹ്യ സാഹചര്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു.
ആപ്പിൾ 5W ചാർജ്ജറിനേക്കാൾ 54 മിനിറ്റ് വേഗത്തിൽ ഐഫോൺ 12 ചാർജ്ജ് ചെയ്യാൻ ZMI യുഎസ്ബി കേബിൾ ഉപയോഗിച്ച് ഈ ഡിവൈസിന് സാധിക്കും. ഒന്നിലധികം ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, സ്മാർട്ട് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവപോലുള്ള ഡിവൈസുകൾ ചാർജ്ജ് ചെയ്യുവാനായി ഈ പവര്‍ബാങ്ക് അനുയോജ്യമാണ്.
ടോർച്ച്ലൈറ്റ് ആയി ഉപയോഗിക്കാൻ കഴിയുന്ന എൽഇഡി ലൈറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അധിക പരിരക്ഷ നൽകുന്നതിന് ഈ ഡിവൈസ് ഉയർന്ന നിലവാരമുള്ള ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ZMI ഹാൻഡ് വാമർ പവർബാങ്ക് മൾട്ടിഫങ്ഷണൽ ആണെങ്കിലും ഹാൻഡ് വാമറും പവർബാങ്ക് സവിശേഷതയും ഒരേസമയം പ്രാവർത്തികമാക്കുവാൻ സാധിക്കില്ല.
Leave a Reply