ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കസ്റ്റമൈസ്ഡ് യൂസർ ഇന്‍റർഫെയ്സ് ആയ ഒറിജിൻ ഓഎസിലായിരിക്കും വിവോ ഫോണുകള്‍ ഇനിമുതല്‍ പ്രവര്‍ത്തിക്കുക. വിവോ ഫോണുകളിൽ മുന്‍പുണ്ടായിരുന്ന ഫൺടച്ച് ഓഎസിനെ പുതുക്കിപ്പണിത രൂപമാണിത്. വിവോയുടെ പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഫീച്ചറുകളും ഒറിജിൻ ഓഎസിൽ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ഓഎസിലൂടെ ഫോണുകളുടെ പ്രകടനം ഏറെ മെച്ചപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോം സ്ക്രീൻ, വാൾ പേപ്പറുകൾ, ഗെയിം ബോർഡ് പോലുള്ള ഘടകങ്ങളിൽ അതിനാവശ്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പെർഫോമൻസ് വാൾപേപ്പർ, ആറ്റോമിക് നോട്ടിഫിക്കേഷൻസ്, പുതിയ നാവിഗേഷൻ ജെസ്റ്ററുകൾ പോലുള്ളവ ഒറിജിൻ ഓഎസിലെ പുതുമകളാണ്.
ജെസ്റ്ററുകളുടെ 26 കോമ്പിനേഷനുകൾ പുതിയ ഓഎസിലേക്ക് ചേർത്തു. മൊബൈൽ പേയ്‌മെന്‍റുകൾക്കായി, സ്‌ക്രീനിന്‍റെ ചുവടെ നിന്ന് കാണിക്കുന്ന ഒരു സൂപ്പർകാർഡ് സവിശേഷതയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒറിജിൻ ഓഎസിലെ വിഡ്ജറ്റുകൾ കസ്റ്റമൈസ് ചെയ്യാനാകുന്നതാണ്.
മെമ്മറി ഫ്യൂഷൻ, പ്രോസസ് ഒപ്റ്റിമൈസേഷൻ, ആപ്ലിക്കേഷൻ പ്രീലോഡിംഗ് പോലുള്ള ഫീച്ചറുകൾ നൽകുന്ന മൾട്ടി ടർബോ 5.0 സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ അൽഗോരിതം ഒപ്റ്റിമൈസേഷനിലൂടെ റാമിനേയും റോമിനേയും ബന്ധിപ്പിക്കുന്ന റാം ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യയും ഇതിലുണ്ട്.
Leave a Reply