മള്‍ട്ടിപ്പിള്‍ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ, മറ്റ് പുതിയ സവിശേഷതകളുമായി ടെലിഗ്രാം

telegram

പ്രമുഖ മെസേജ്ജിംഗ് ആപ്ലിക്കേഷനില്‍ ഒന്നായ ടെലിഗ്രാം നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. മൾട്ടിപ്പിൾ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ 2.0, എളുപ്പത്തിലുള്ള മ്യൂസിക് പ്ലേലിസ്റ്റ് ഷെയറിംഗ് ഓപ്ഷൻ പോലുള്ള സവിശേഷതകളാണ് കമ്പനി പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഗ്രൂപ്പിനോ ചാനൽ അഡ്‌മിനോ വേണ്ടി ചാനൽ പോസ്റ്റ് സ്റ്റാറ്റ്സ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒരു കൂട്ടം ഹാലോവീൻ സ്റ്റിക്കറുകള്‍ തുടങ്ങിയവയും ടെലിഗ്രാം പുറത്തിറക്കി.

മൾട്ടിപ്പിൾ പിൻഡ് മെസേജ്ജസ് സവിശേഷത പേര് സൂചിപ്പിക്കും പോലെ ഒരു സമയം ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യാൻ അംഗങ്ങളെ അനുവദിക്കുന്നതാണ്. ചാനലിനോ ഗ്രൂപ്പ് അഡ്‌മിനുകൾക്കോ അവരുടെ ഓഡിയന്‍സില്‍ നിന്ന് ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യാൻ മാത്രമേ സാധിക്കൂ.

പ്രധാന ആശയവിനിമയങ്ങളിലേക്ക് അംഗങ്ങളുടെ ശ്രദ്ധ നേടുന്നതിന് ഇപ്പോൾ ഒരു നീണ്ട സന്ദേശം പിൻ ചെയ്യേണ്ട ആവശ്യമില്ല, കാരണം അഡ്‌മിനുകൾക്ക് ഒന്നിലധികം ചെറിയ പതിപ്പുകളായി വിഭജിക്കാം. മാത്രമല്ല, ഗ്രൂപ്പുകൾക്കും ചാനലുകൾക്കും പുറമേ ഒറ്റത്തവണ ചാറ്റിനായും ടെലിഗ്രാം ഈ സവിശേഷത ലഭ്യമാക്കിയിട്ടുണ്ട്. ചാറ്റ് വിഭാഗത്തിന്‍റെ മുകളിൽ വലത് കോണിൽ ലഭ്യമായിട്ടുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് പിൻ ചെയ്ത എല്ലാ സന്ദേശങ്ങളും പ്രത്യേക പേജിൽ കാണാവുന്നതാണ്.

ലൈവ് ലൊക്കേഷൻ 2.0 സവിശേഷത നിലവിലെ സവിശേഷതയിലേക്കുള്ള അപ്‌ഡേറ്റാണ്. ടെലിഗ്രാമിലെ ഉപയോക്താവിന്, ഒരു ലൈവ് ലൊക്കേഷന്‍ അയച്ചുതന്നിട്ടുള്ള ആള്‍ സമീപം എത്തുമ്പോള്‍ ഒരു നോട്ടിഫിക്കേഷനിലൂടെ അലേർട്ട് നല്‍കുന്നതാണ്. ദൂരത്തെ അടിസ്ഥാനമാക്കി 0.5KM, 1KM എന്നിങ്ങനെയാണ് ഈ അലേര്‍ട്ട് ലഭ്യമാകുക..

ഒന്നിലധികം ഗാനങ്ങള്‍ മുഴുവനായും പ്ലേലിസ്റ്റായി അയയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷതയും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ ഒരു ഉപയോക്താവിന് ഒന്നിലധികം പാട്ടുകൾ അയയ്‌ക്കുമ്പോൾ, അത് ഒരു പ്ലേലിസ്റ്റിലേക്ക് കണ്‍വേര്‍ട്ടഡ് ആകുന്നതാണ്.

ഷെയര്‍ ചെയ്യപ്പെട്ട സന്ദേശങ്ങള്‍ എത്ര ആളുകള്‍ കണ്ടു എന്നും മറ്റ് ചാനലുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്ര തവണ കൈമാറിയിട്ടുണ്ട് എന്നും നിരീക്ഷിക്കാൻ അഡ്‌മിനുകളെ അനുവദിക്കുന്ന സവിശേഷതയും ടെലിഗ്രാമിന്‍റെ പുതിയ അപ്ഡേഷനില്‍ ഉള്‍പ്പെടുന്നു. സന്ദേശം വീണ്ടും ഷെയര്‍ ചെയ്തിട്ടുള്ള പബ്ലിക് ചാനലുകളുടെ ഒരു ലിസ്റ്റും ഇത് അഡ്മിന് നൽകും.

ഈ സവിശേഷതകൾ കൂടാതെ, ടെലിഗ്രാം പുതിയ ഹാലോവീൻ ആനിമേറ്റഡ് ഇമോജികളും ഒരു പ്രത്യേക സ്ലോട്ട് മെഷീൻ ഇമോജിയും ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*