സാംസങ് പുതിയ കേർവ്ഡ് ഒഡീസി ജി9, ജി7 ഗെയിമിംഗ് മോണിറ്ററുകൾ ഇന്ത്യയിൽ പുറത്തിറക്കി. സിഇഎസ് 2020 ൽ ആണ് കമ്പനി ഈ ഗെയ്മിംഗ് മോണിറ്ററുകൾ ആദ്യമായി അവതരിപ്പിച്ചത്.
ഗെയിമിംഗ് മോണിറ്ററുകളുടെ പുതിയ ശ്രേണി രണ്ട് മോഡലുകൾ ഉൾക്കൊള്ളുന്നു; 49 ഇഞ്ച് ഡിസ്‌പ്ലേയുള്ള ജി9, 32 ഇഞ്ച്, 27 ഇഞ്ച് സൈസ് വേരിയന്റുകളിൽ ജി7 ലഭ്യമാണ്.
49000 മുതൽ 199000 രൂപ വരെവില വരുന്ന സാംസങ്ങിന്റെ ഒഡീസി ജി9 49 ഇഞ്ച്, ജി7 32 ഇഞ്ച്, 27 ഇഞ്ച് മോഡലുകൾ പ്രീ-ബുക്കിംഗിനായി നവംബർ 25 മുതൽ 2020 ഡിസംബർ 31 വരെ ഇന്ത്യയിൽ ലഭ്യമാണ്.
സവിശേഷതകൾ
ലോകത്തിലെ ആദ്യത്തെ 1000ആർ ഗെയിമിംഗ് മോണിറ്ററുകളാണ് ഒഡീസി മോണിറ്ററുകൾ എന്ന് സാംസങ് അവകാശപ്പെടുന്നു.
ഒഡീസി മോണിറ്ററുകളുടെ പ്രകടനം അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഓർഗനൈസേഷനായ ടിവി റൈൻലാൻഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഒഡീസി മോണിറ്ററുകൾക്ക് 1ms റെസ്പോൺസ് ടൈമും 240Hz ന്റെ റിഫ്രഷ് റെയ്റ്റിൽ ലഭ്യമാണ്. QLED പിക്ച്ചർ ക്വാളിറ്റിയുള്ള ലോകത്തിലെ ആദ്യത്തെ ഡ്യുവൽ ക്വാഡ് ഹൈ-ഡെഫനിഷൻ (DQHD) മോണിറ്ററുകളാണ് ഇത്.
സാംസങ്ങിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് മോണിറ്ററുകൾ എൻവിഡിയ ജി-സിങ്ക് അനുയോജ്യതയെയും മികച്ച ഗ്രാഫിക്സ് പ്രകടനത്തിനായി ഡിപി 1.4 ലെ അഡാപ്റ്റീവ് സിങ്ക് പിന്തുണയ്‌ക്കുന്നതുമാണ്.
വ്യവസായ രംഗത്തെ പ്രമുഖ സാങ്കേതികവിദ്യയും രൂപകൽപ്പനയും ഉപയോഗിച്ച് സാംസങ് പുതുമകൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് പുതിയ ഒഡീസി പോർട്ട്‌ഫോളിയോ തെളിയിക്കുന്നു.
Leave a Reply