ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി പോക്കോ എം3 അവതരിപ്പിച്ചിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 Soc- യുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. പോക്കോ എം3 ന് മുന്‍പ്, പോക്കോ എം സീരീസിലേക്ക് പോക്കോ എം2, പോക്കോ എം2 പ്രോ എന്നിവ അവതരിപ്പിച്ചിരുന്നു. പോക്കോ എം2-ല്‍ മീഡിയടെക് ഹീലിയോ ജി80 Soc നല്‍കിയപ്പോള്‍ പോക്കോ എം2 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി Soc ഉൾപ്പെടുത്തിയിരുന്നത്.
പോക്കോ എം3 വില, ലഭ്യത
4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റിലുള്ള പോക്കോ എം3 സ്മാര്‍ട്ട്ഫോണിന് യഥാക്രമം 149, 169 ഡോളർ (ഏകദേശം 11000, 12500 രൂപ) ആണ് വിലകള്‍. കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.
ഇന്ത്യയില്‍ പോക്കോ എം3 അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
പോക്കോ എം3 സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) പിന്തുണയ്ക്കുന്ന പോക്കോ എം3 ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു. 19.5:9 വീക്ഷണാനുപാതവും 90.34 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1080×2340 പിക്‌സൽ) ഡിസ്‌പ്ലേയാണിതില്‍ ഉള്ളത്. ഡിസ്പ്ലേയ്ക്ക് ഒരു കോർണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും നല്‍കിവരുന്നു.
ഫോണിന് ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 Soc ഉം 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമും ഉണ്ട്. എഫ്/1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. എഫ്/2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 8 മെഗാപിക്സൽ ഷൂട്ടർ ഉള്ള സ്മാർട്ട്‌ഫോൺ മുകളിൽ എഫ്/2.05 ലെൻസ് വഹിക്കുന്നു.
മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ പോക്കോ വാഗ്ദാനം ചെയ്തു. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ പോക്കോ എം3-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്‍റ് സെൻസറും ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്ററും ഈ സ്മാർട്ട്‌ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്‌ക്കുന്ന 6000എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം3 ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply