ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇന്ത്യയിൽ പുറത്തിറങ്ങിയ മോട്ടോ ഇ7 പ്ലസിന്റെ അടുത്തപതിപ്പായി മോട്ടോ ഇ7 സ്മാര്‍ട്ട്ഫോണ്‍ യൂറോപ്പില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മീഡിയ ടെക്ക് ഹീലിയോ G25 Soc പ്രോസസ്സറും 48 മെഗാപിക്സൽ ക്യാമറയുമാണ് മോട്ടോ 7ന്റെ പ്രധാന സവിശേഷത.
പിൻവശത്ത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുള്ള മോട്ടോ ഇ7, ഇ7 പ്ലസിന് സമാനമാണ്. മുൻവശത്ത്, കോണിന് ചുറ്റും കട്ടിയുള്ള ബെസലുകളും വാട്ടർ ഡ്രോപ്പ് നോച്ചും ഉണ്ട്. റിയര്‍ പാനലിൽ മധ്യഭാഗത്ത് മോട്ടറോള ലോഗോയും ഉണ്ട്, ഇത് ഫിംഗർപ്രിന്റ് സ്കാനറായും പ്രവര്‍ത്തിക്കുന്നു.
മോട്ടോ ഇ7 വിലയും ലഭ്യതയും
മോട്ടോ ഇ7 119.99 യൂറോയ്ക്ക് (ഏകദേശം 10550 രൂപ)ആണ് യൂറോപ്പില്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോൺ അക്വാ ബ്ലൂ, മിനറൽ ഗ്രേ, സാറ്റിൻ കോറൽ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ ഇ7 വിൽപ്പനയ്ക്കെത്തും. ഇന്ത്യയിലേക്കുള്ള ലഭ്യതയെ സംബന്ധിച്ച് മോട്ടറോള ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല.
മോട്ടോ ഇ7 സവിശേഷതകൾ
വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് മോട്ടോ ഇ7 അവതരിപ്പിക്കുന്നത്. ക്യാമറയുടെ കാര്യത്തിൽ, 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും പിൻവശത്ത് 2 മെഗാപിക്സൽ സെൻസറും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 4000എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണ്‍ ആൻഡ്രോയിഡ് 10-ൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. മീഡിയടെക് ഹീലിയോ ജി25 Soc, 2 ജിബി റാം എന്നിവയാണ് ഫോണിന് കരുത്ത് പകരുന്നത്.
2 ജിബി റാമും 32 ജിബി സ്റ്റോറേജിലുമായി ഒറ്റവേരിയന്റിലാണ് മോട്ടോ ഇ7 വരുന്നത്. കണക്റ്റിവിറ്റിക്കായി, 3.5mm ഹെഡ്ഫോൺ ജാക്ക്, വൈ-ഫൈ, എൽടിഇ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയാണ് ഉള്ളത്.
Leave a Reply