5ജി കണക്റ്റിവിറ്റിയോടെ മോട്ടറോള, തങ്ങളുടെ മോട്ടോ ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. കമ്പനിയുടെ പുതിയ ഹാന്‍ഡ്സെറ്റുകളായ മോട്ടോ ജി 5 പ്ലേ, മോട്ടോ ജി 9 പവർ എന്നിവയ്‌ക്കൊപ്പം യൂറോപ്പിൽ ആണ് കമ്പനി പുതിയ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത്. 5ജി പിന്തുണയോടെ ലഭിക്കുന്ന ഏറ്റവും വിലക്കുറവുള്ള മോട്ടറോള ഫോണാണ് മോട്ടോ ജി 5ജി.
നിലവിൽ ഫോണുകൾ യൂറോപ്യൻ വിപണികളിൽ മാത്രമേ ലഭ്യമാകൂവെങ്കിലും ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യൻ മാർക്കറ്റുകൾ എന്നിവയിൽ ഉടന്‍തന്നെ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
മോട്ടോ ജി 5 ജി: വിലയും ലഭ്യതയും
4 ജിബി റാം+64 ജിബി സ്റ്റോറേജ്, 6 ജിബി റാം+128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 349 യൂറോ (ഏകദേശം 30000 രൂപ), 399 യൂറോ (ഏകദേശം 34906 രൂപ) ആണ് വിലകള്‍. ഫ്രോസ്റ്റഡ് സിൽവർ, വോള്‍ക്കാനോ ഗ്രേ കളർ ഓപ്ഷനുകളിൽ മോട്ടോ ജി 5 ജി ലഭ്യമാകും.
മോട്ടോ ജി 5ജി: സവിശേഷതകള്‍
മോട്ടോ ജി 5ജിയിൽ 6.7 ഇഞ്ച് മാക്സ് വിഷൻ എഫ്എച്ച്ഡി + ഡിസ്പ്ലേ, ഉയർന്ന റിഫ്രഷ് റെയ്റ്റ് 90Hz, റെസല്യൂഷൻ 2400 × 1080 പിക്‌സൽ എന്നീ സവിശേഷതകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുന്ന 6 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജും ഉൾക്കൊള്ളുന്ന സ്നാപ്ഡ്രാഗൺ 750ജി ചിപ്പ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്‍റെ കരുത്ത്.
റിയര്‍ പാനലിൽ, ഫിംഗർപ്രിന്‍റ് സെൻസർ നല്‍കിയിരിക്കുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി 5ജിയിൽ ഉള്ളത്. മുൻവശത്ത്, സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയുണ്ട്.
ബാറ്ററിയുടെ കാര്യത്തിൽ, മോട്ടോ ജി 5ജിയിൽ 20W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. കണക്റ്റിവിറ്റിക്കായി, ഉപകരണങ്ങൾ 5ജി, ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ടൈപ്പ്-സി പോർട്ട്, വൈ-ഫൈ 802.11 a/b/g/n/ac എന്നിവ പിന്തുണയ്ക്കുന്നു.
Leave a Reply