മൊബൈലിലൂടെയുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് പുതിയ തന്ത്രവുമായി ഗെയിമിംഗ് പ്രേമികള്‍ക്ക് വേണ്ടി ‘ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്‍റ്’ നടത്തുകയാണ് ജിയോ. ജിയോമാര്‍ട്ട് ഗെയിമത്തോണ്‍ എന്നാണ് ടൂര്‍ണ്ണമെന്‍റിന് പേരിട്ടിരിക്കുന്നത്. കമ്പനിയുടെ ഗെയിം പ്ലാറ്റ്‌ഫോമിന് കീഴിലാണ് ഇത് സംഘടിപ്പിക്കുന്നത്.
ഡെവലപ്പർ സൂപ്പർസെല്ലുമായി സഹകരിച്ച് 27 ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്ലാഷ് റോയൽ ടൂർണ്ണമെന്‍റാണ് ജിയോ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെയാണ് ഈ ഫ്രീ ഫയര്‍ ടൂര്‍ണ്ണമെന്‍റ്. യൂട്യൂബിലും ജിയോ ടിവിയിലും ഇതിന്‍റെ ലൈവ് ബ്രോഡ്കാസ്റ്റുണ്ടാകും. വിജയിക്കുന്ന ടീമിന് 25000 രൂപ സമ്മാനമായി ലഭിക്കും. റണ്ണര്‍ അപ്പിന് 12000 രൂപയും മോസ്റ്റ് വാല്യൂവബിള്‍ പ്ലെയറിന് 1000 രൂപയും ലഭിക്കും. തുക കളിക്കാരുടെ ജിയോമാര്‍ട്ട് വാലറ്റിലേക്കായിരിക്കും ലഭിക്കുക.
നവംബർ 28 നും ഡിസംബർ 25 നും ഇടയിൽ നടക്കുന്ന ഗെയിമത്തോണില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 29 വരെ ജിയോ ഗെയിംസ് പോര്‍ട്ടലിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം. നാല് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരം നടക്കുക. ക്വാളിഫൈയിംഗ് സ്റ്റേജ് ഒക്ടോബര്‍ 30 നും 31 നും രാവിലെ 11 മുതല്‍ നടക്കും. ഇതിന് പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും ഗ്രാന്‍ഡ് ഫൈനലും നടക്കും.
രജിസ്ട്രേഷൻ ഫീസൊന്നും ഉൾപ്പെടുന്നില്ല, കൂടാതെ ജിയോ, ജിയോ ഇതര ഉപയോക്താക്കൾക്കും പങ്കെടുക്കാൻ സാധിക്കുന്നതാണ്. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലൂടെയും ക്ലാഷ് റോയൽ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Leave a Reply