ഇന്ന് ഷോര്‍ട്ട് വീഡിയോകള്‍ക്ക് മികച്ച പ്രചാരമാണുള്ളത്. വീഡിയോ എഡിറ്റിംഗ് ആപ്പുകളും മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകളുമുണ്ടെങ്കില്‍ ആര്‍ക്കും അനായാസം ഷോര്‍ട്ട് വീഡിയോകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം ഷോര്‍ട്ട് വീഡിയോകള്‍ക്കായി യൂട്യൂബില്‍ നിന്നുള്ള പാട്ടുകളോ ശബ്ദങ്ങളോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി യൂട്യൂബ് വീഡിയോകളെ എംപി3 ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യേണ്ടതുണ്ട്.
യൂട്യൂബ് വീഡിയോ എങ്ങനെ MP3 ലേക്ക് കണ്‍വേര്‍ട്ട് ചെയ്യാം
ആന്‍ഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ യൂട്യൂബിൽ നിന്ന് നേരിട്ട് ഓഡിയോ കണ്‍വേര്‍ട്ട് ചെയ്യാൻ ആപ്പില്‍ നേരിട്ടുള്ള മാർഗമില്ല. ഇതിനായി തേര്‍ട്ട് പാര്‍ട്ടി ആപ്ലിക്കേഷനുകൾ ആവശ്യമാണ്. യൂട്യൂബ് ഓഡിയോ കണ്‍വേര്‍ട്ട് ചെയ്യാൻ കഴിയുന്ന നിരവധി ആപ്ലിക്കേഷനുകൾ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ഉണ്ട്. ഏതെങ്കിലും തേര്‍ട്ട് പാര്‍ട്ടി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഓൺലൈൻ ഓഡിയോ കൺവെർട്ടറുകളും ഉപയോഗിക്കാനുള്ള ഓപ്ഷനുകൾ ഉണ്ട്.
ഘട്ടം 1: ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് പോയി ഒരു യൂട്യൂബ് ഡൗൺലോഡറിനായി തിരയുക. (ഇവിടെ ഉദാഹരണത്തിനായി ട്യൂബ്മേറ്റ് എന്ന ആപ്പ് ഉപയോഗിക്കുന്നു. നിങ്ങൾക്ക് വേണമെങ്കില്‍ മറ്റ് ആപ്ലിക്കേഷനുകളും ഡൗൺലോഡുചെയ്യാനാകും. ഏതൊരു ആപ്പും ഡൗൺലോഡ് ചെയ്യുന്നതിനുമുന്‍പ് നിങ്ങൾ എല്ലാ അവലോകനങ്ങളും പരിശോധിച്ച് ഉറപ്പാക്കുക).
ഘട്ടം 2: ഡൗൺലോഡ് ചെയ്തശേഷം ഇൻസ്റ്റാളേഷൻ പ്രക്രിയ പൂർത്തിയാക്കുക.
ഘട്ടം 3: യൂട്യൂബില്‍ ഒരു വീഡിയോ പ്ലേ ചെയ്ത ശേഷം ഡൗൺലോഡ് ബട്ടൺ കണ്ടെത്തുക. ഇത് സ്ക്രീനിന്‍റെ ചുവടെ ആയിരിക്കും (പച്ച നിറത്തില്‍ താഴേക്കുള്ള അമ്പടയാളം).
ഘട്ടം 4: വീഡിയോയുടെ റെസലൂഷന്‍ തിരഞ്ഞെടുത്ത് ഫയൽ ഡൗൺലോഡ് ചെയ്യുക.
ഘട്ടം 5: വീഡിയോ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഹോം സ്ക്രീനിലേക്ക് തിരിച്ചുപോയി ‘ഓപ്ഷന്‍സ്’ ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ‘കണ്‍വേര്‍ട്ട് ടു എംപി3’, ‘സേവ് എംപി3’ എന്നിവ ഉൾപ്പെടെ രണ്ട് ഓപ്ഷനുകൾ ലഭ്യമാകും.
ഇതില്‍ നിന്ന് ആവശ്യമായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്മാർട്ട്‌ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജില്‍ ഓഡിയോ ഫയൽ സേവ് ചെയ്യണമെങ്കിൽ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത്രയുമായാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത യൂട്യൂബ് വീഡിയോ എംപി3 ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നതാണ്.
Leave a Reply