ആപ്പുകള്‍ക്ക് വിഡ്ജെറ്റ് സൗകര്യമൊരുക്കി ഗൂഗിള്‍

google hangout google chat

ഐഓഎസ് 14-ലും അതിന് ശേഷവുമുള്ള ഉപകരണങ്ങളിൽ ജിമെയിലിന് പ്രത്യേക വിഡ്ജെറ്റ് ലഭ്യമാക്കി ജിമെയിലിന്‍റെ ഐഓഎസ് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. ഈ വിഡ്ജെറ്റിലൂടെ ഉപയോക്താക്കൾക്ക് ഇൻബോക്സിൽ തിരയാനും പുതിയ സന്ദേശങ്ങൾ കമ്പോസ് ചെയ്യാനും സാധിക്കുന്നതാണ്. ഐഓഎസ് 12.0-ലും അതിന് ശേഷവുമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ഗൂഗിളിന്‍റെ പുതിയ അപ്ഡേറ്റുകൾ ലഭ്യമാണ്.

ജിമെയിലില്‍ മാത്രമാക്കാതെ ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫിറ്റ് ആപ്ലിക്കേഷനുകൾക്കും അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ ഈ രണ്ട് ആപ്ലിക്കേഷനുകൾക്കും വിഡ്ജെറ്റ് പിന്തുണ ലഭിക്കും. ഉടന്‍തന്നെ ക്രോം ബ്രൗസറിനും കലണ്ടർ ആപ്ലിക്കേഷനും വിഡ്ജെറ്റ് പിന്തുണ നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജിമെയിൽ വിഡ്ജെറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സ് കാണാൻ സാധിക്കില്ല. പകരം ഇൻബോക്സിലെ മെയിലുകൾ തിരയാനും പുതിയ സന്ദേശം കമ്പോസ് ചെയ്യാനുമാണ് സാധിക്കുക. വായിക്കാത്ത ഇമെയിലുകൾ കാണുന്നതിനുള്ള ഒരു ഷോട്ട്കട്ടും ഇതിലുണ്ടാവും.

ഗൂഗിൾ ഫോട്ടോസ്, യൂട്യൂബ് മ്യൂസിക്, ഗൂഗിൾ സെർച്ച് ആപ്പ് എന്നിവയ്ക്കും നേരത്തെ വിഡ്ജെറ്റ് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*