കവിത രചിക്കാനും എഐ സഹായം

google poetry

ഭാഷാപരമായ അടിത്തറ ഇല്ലായെന്നുണ്ടെങ്കില്‍ കവിതകള്‍ രചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇപ്പോള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ടൂള്‍ ഉപയോഗിച്ച് അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കവികളുടെ രീതിയില്‍ പോലും കവിത രചിക്കുവാന്‍ അല്‍പം ഭാഷാ പാണ്ഢിത്യം ഉള്ള ആര്‍ക്കും സാധിക്കുന്നതാണ്.

ഗൂഗിള്‍ അവതരിപ്പിച്ച ‘വേഴ്‌സ് ബൈ വേഴ്‌സ്’ സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മികവില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതിനെ ഒരു സര്‍ഗാത്മക സഹായി എന്നാണ് ഗൂഗിള്‍ വിളിക്കുന്നത്. ഇതൊരു സഹായി മാത്രമാണ് അല്ലാതെ കവിയ്ക്കു പകരമായിരിക്കുകയില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്.

കവിത എഴുതാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ആദ്യം ആരുടെ ശൈലി അനുകരിച്ചാണ് കവിത എഴുതാന്‍ പോകുന്നതെന്ന് തീരുമാനിക്കണം. ഒരേ സമയം ലിസ്റ്റില്‍ നിന്ന് മൂന്നു കവികളെ വരെ തിരഞ്ഞെടുക്കാം എമിലി ഡിക്കിന്‍സണ്‍, വാള്‍ട്ട് വിറ്റമാന്‍, എഡ്ഗര്‍ അലന്‍ പോ, ലോങ്‌ഫെലോ, റോബര്‍ട്ട് ഡി ഫ്രോസ്റ്റ് തുടങ്ങിയവരൊക്കെ ഇതില്‍ പെടും. വേണ്ട ശൈലിയും ഘടനയും തിരഞ്ഞെടുത്ത് കഴിഞ്ഞ്, നിങ്ങള്‍ക്ക് കവിത എഴുതുവാന്‍ ആരംഭിക്കാം. എഐ നിങ്ങള്‍ക്ക് പല നിര്‍ദേശങ്ങളും തന്നുകൊണ്ടിരിക്കും.

എഐക്ക് വിവിധ കവികളുടെ ശൈലി അനുകരിക്കാനുള്ള കഴിവ് നല്‍കിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഗൂഗിള്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും വരി നിങ്ങള്‍ തിരഞ്ഞെടുത്താല്‍, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നിലെത്തും. എന്തായാലും ഒരിക്കല്‍ ഒരു നിര്‍ദ്ദേശം സ്വീകരിച്ചെന്നു കരുതി അത് സ്ഥിരമാകില്ല. സ്വീകരിച്ച നിര്‍ദേശം ഉചിതമല്ലെന്നു തോന്നിയാല്‍ അതിനു പകരം നിങ്ങളുടെ സ്വന്തം വാക്കുകള്‍ ഉപയോഗിച്ച് വരികള്‍ കൂടുതല്‍ വ്യക്തിപരമാക്കാം.

കവിത പൂര്‍ത്തിയായി എന്നു തോന്നിയാല്‍ നിങ്ങള്‍ക്ക് ടെക്‌സ്റ്റ് കോപ്പി കോപ്പി ചെയ്യുകയോ, അതൊരു ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയോ ചെയ്യാം. ഇമേജ് ആയോ ടെക്സ്റ്റ് ആയോ നിങ്ങള്‍ക്ക് കവിത സേവ് ചെയ്യുകയും ഷെയർ ചെയ്യുകയും ആകാം. കവികള്‍ എഴുതിയിട്ടുള്ള വരികള്‍ അതേപടി ഒരിടത്തും നിര്‍ദ്ദേശമായി ലഭിക്കില്ല. എന്നാല്‍, കവി ഉപയോഗിച്ചേക്കാവുന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്. കവിത എഴുതി നോക്കാന്‍ താൽപ്പര്യമുളളവര്‍ക്ക് https://sites.research.google/versebyverse/ ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*