ഒരു ആന്‍ഡ്രോയിഡ് ഫോണിലേക്കോ ടാബ്‌ലെറ്റിലേക്കോ മറ്റൊരു ഉപകരണം കണക്റ്റ് ചെയ്യുമ്പോൾ, ആ ഡിവൈസ് മോഡലിന്‍റെ പേര് കാണാന്‍ സാധിക്കുന്നതാണ്. ഒരേ മോഡലില്‍ ഉള്ള ഒന്നിലധികം ഉപകരണങ്ങള്‍ ഡിവൈസിന് സമീപം ഉണ്ടെങ്കില്‍ അതില്‍ നിന്ന് യഥാര്‍ത്ഥമായത് കണക്റ്റ് ചെയ്യുവാന്‍ അല്‍പ്പം ശ്രദ്ധയോട് കൂടി കാര്യങ്ങള്‍ നീക്കിയെ മതിയാകൂ. ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കുവാന്‍ ഡിവൈസ് മോഡലിന്‍റെ പേര് മാറ്റി ബ്ലൂടൂത്തിന് മറ്റൊരു പേര് ഇഷ്ടാനുസൃതമാക്കി ക്രമീകരിക്കാവുന്നതാണ്.
ബ്ലൂടൂത്തിന്‍റെ പേര് മാറ്റുന്ന പ്രക്രിയ വളരെ ലളിതമാണ്, എന്നാൽ ഓരോ ആന്‍ഡ്രോയിഡ് ഉപകരണത്തിലും ഇതിനായുള്ള സെറ്റിംഗ്സ് വ്യത്യാസമുണ്ടാകാം. പൊതുവേ, സെറ്റിംഗ്സ് മെനുവിലെ “Connected Devices” വിഭാഗത്തിൽ ആയിരിക്കും ഇതിനായുള്ള ക്രമീകരണം ഉണ്ടാകുക. രണ്ട് വ്യത്യസ്ത രീതിയിലുള്ള സെറ്റിംഗ്സ് നമുക്ക് പരിചയപ്പെടാം.
ആദ്യം, സ്‌ക്രീനിന്‍റെ മുകളിൽ നിന്ന് ഒന്നോ രണ്ടോ തവണ താഴേക്ക് സ്വൈപ്പ് ചെയ്‌ത് സെറ്റിംഗ്സ് മെനു തുറക്കുന്നതിനായി ഗിയർ ഐക്കൺ ടാപ്പ് ചെയ്യുക.
അടുത്തതായി, ലിസ്റ്റിൽ നിന്ന് “Connected Devices” ടാപ്പുചെയ്യുക. ചില ഉപകരണങ്ങളിൽ, “Connection Preferences” എന്നായിരിക്കും കാണുക. മറ്റുള്ളവയിൽ, “Bluetooth” എന്നുമായിരിക്കും. “Connection Preferences” തിരഞ്ഞെടുക്കുകയാണെങ്കിൽ, “Bluetooth” ഓപ്ഷന്‍ ലഭ്യമാകുന്നതാണ്. നിങ്ങളുടെ ഉപകരണത്തിന്‍റെ പേര് ബ്ലൂടൂത്ത് സെറ്റിംഗ്സിൽ ദൃശ്യമാകും.
ചില ഉപകരണങ്ങളിൽ, പേര് മാറ്റാൻ നിങ്ങൾക്ക് ടാപ്പുചെയ്യാം. മറ്റുള്ളവർക്ക് ത്രീ-ഡോട്ട് മെനു തുറക്കേണ്ടതുണ്ട്. ഒരു ഉപകരണത്തിന് പുതിയ പേര് നൽകിയശേഷം “Rename” അല്ലെങ്കിൽ “Save” ടാപ്പ് ചെയ്യുക.
ഇൻഫോ കൈരളിയുടെ എല്ലാ അണിയറ ശിപ്പികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്-നവവത്സര ആശംസകൾ.
ഞാൻ ഇൻഫ്രാ കൈരളിയുടെ സ്ഥിരം വായനക്കാരനും വരിക്കാരനും ആണ്.
പലപ്പോഴും തോന്നാറുള്ളതും ഈ ലക്കത്തിലെ ബ്ലൂടൂത്ത് പേരുമാറ്റുന്നതിനെപ്പറ്റി വായിച്ചപ്പോൾ വീണ്ടും ഓർമ്മിച്ചതുമായ ഒരു കാര്യം സൂചിപ്പിക്കട്ടെ. സാങ്കേതികമായ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കൂടുതൽ ഉദാഹരണങ്ങൾ നൽകിയാൽ സാധാരണക്കാരായ വായനക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇപ്പോൾ ഉദാഹരണങ്ങൾ കൊടുക്കിന്നില്ല എന്നല്ല ഉദ്ദേശിക്കുന്നത്. സാങ്കേതിക വിഷയങ്ങളിൽ പരമാവധി വ്യക്തത ലഭിക്കുവാൻ വേണ്ടിടത്തോളം പലപ്പോഴും ആകുന്നില്ല എന്നാന്ന്. മലയാളത്തിലെ ഈ വിഭാഗത്തിലെ ഏറ്റവും നല്ല പ്രസിദ്ധീകരണത്തിന് ഒരു ചെറിയ ന്യൂനത പോലും ഉണ്ടാകരുതെന്ന് ആശിക്കുന്നു. ഉഹരണത്തിന് ഈ ലക്കത്തിലെ ബ്ലൂടൂത്തിൻ്റെ പേരു മാറ്റുന്ന കാര്യം നോക്കുക: “ഒരേ മോഡലിലിലുള്ള ഒന്നിലധികം ഉപകരണങ്ങൾ” എന്നതുകൊണ്ട്എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമായില്ല. അതുപോലെ “ഡിവൈസ് മോഡലിൻ്റെ പേരുമാറ്റി ബ്ലൂടൂത്തിന് മറ്റൊരു പേരു് ഇഷ്ടാനുസൃതമാക്കി ക്രമീകരിക്കാവുന്നതാണ് എന്നിടത്തും മാറ്റുന്ന പേരിന് ഒരു ഉദാഹരണം വേണ്ടതായിരുന്നു.
ഇൻഫോ കൈരളി മാഗസിൻ എത്രയും വേഗം വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
സസ്നേഹം
CNS