ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോൺ വികസിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനത്തിലാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. 2022 സെപ്റ്റംബറിൽ കപ്പേർട്ടിനോ കമ്പനി തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആപ്പിളിന്‍റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോൺ ഓഎല്‍ഇഡി അല്ലെങ്കിൽ മൈക്രോഎല്‍ഇഡി സ്ക്രീൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളത് ആയിരിക്കാമെന്നും ഡിസ്പ്ലേ പാനൽ സാംസങിൽ നിന്ന് ലഭ്യമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണിന്‍റെ സ്‌ക്രീനും ബെയറിംഗുകളും പരീക്ഷിക്കുന്ന പ്രക്രിയയിലാണ് കമ്പനി ഇപ്പോൾ.
സാധാരണ ലാപ്‌ടോപ്പുകള്‍ 20000-30000 തവണ വരെ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്നവയാണെങ്കില്‍, ഫോണിന് 100000 തവണയെങ്കിലും അടയ്ക്കുകയും തുറക്കുകയും ചെയ്യാനാകുമോ എന്നാണ് കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതാദ്യമല്ല.
എന്നാല്‍, ഫോള്‍ഡബിള്‍ ഐഫോൺ പുറത്തിറക്കുന്നതിനുമുന്‍പ് എല്ലാ തകരാറുകളും പരിഹരിച്ച് മികച്ച ഡിവൈസായി അവതരിപ്പിക്കുവാനാണ് കമ്പനി ശ്രമിക്കുന്നത്. അതിനാൽ, 2022 സെപ്റ്റംബര്‍ വരെ കാത്തിരിപ്പ് തുടരേണ്ടിവരുന്നതാണ്.
Leave a Reply