മി 10 ലൈനപ്പിന് കീഴില്‍ പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. പുതിയ സ്മാർട്ട്‌ഫോണിന് മുൻനിര മി10 ന് താഴെയായിരിക്കും വില. എന്നാല്‍ 5ജി കണക്റ്റിവിറ്റി, ഒരു ഫ്ലാഗ്ഷിപ്പ് ചിപ്പ്, 144Hz വേഗത്തിലുള്ള റിഫ്രഷ് റെയ്റ്റ് എന്നിങ്ങനെയുള്ള ചില പ്രധാന സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നതാണ്.
6 ജിബി റാം+ 128 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന മി 10ടി മോഡലിന് യഥാക്രമം 35999 രൂപ, 37999 രൂപ എന്നിങ്ങനെയാണ് വില. 8 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള മി 10ടി പ്രോ മോഡലിന് 39999 രൂപയുമാണ് ഷവോമി നിശ്ചയിച്ചിരിക്കുന്നത്. മി.കോം, ഫ്ലിപ്കാർട്ട്, ഷവോമിയുടെ റീട്ടെയിൽ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാകുന്ന പുതിയ മി 10ടി സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഒക്ടോബർ 16 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്.
മി 10ടി v/s മി 10ടി പ്രോ
ക്യാമറ മൊഡ്യൂളിലാണ് ഇരുഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം കാണാന്‍ സാധിക്കുന്നത്. രണ്ട് ഫോണുകളിലും ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ടെങ്കിലും മി 10ടി-യിലെ 64 എംപി യൂണിറ്റിനെ അപേക്ഷിച്ച് മി 10ടി പ്രോയ്ക്ക് 108 എംപി പ്രൈമറി യൂണിറ്റ് ലഭിക്കുന്നു.
6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് മി 10ടി, മി 10ടി പ്രോ എന്നിവയിൽ 144Hz റിഫ്രഷ് റെയ്റ്റ് നല്‍കുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഡിസ്പ്ലേയ്ക്ക് നല്‍കിയിരിക്കുന്നു.
5ജി പിന്തുണ നല്‍കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്‌സെറ്റിലാണ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഫോണുകൾ യുഎഫ്എസ് 3.1 ഫാസ്റ്റ് സ്റ്റോറേജുള്ള എൽപിഡിഡിആർ 5 റാം ഉപയോഗിക്കുന്നു. രണ്ട് പതിപ്പുകളിലും 5000 എംഎഎച്ച് ബാറ്ററി യൂണിറ്റ് ലഭിക്കുകയും 33W വരെ വേഗത്തിൽ ചാർജ്ജിംഗ് പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, ഡ്യുവല്‍-സ്പ്ലിറ്റ് ഫാസ്റ്റ് ചാർജ്ജിനെ ബാറ്ററി പിന്തുണയ്ക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
എഫ്/1.89 അപ്പേർച്ചറോടുകൂടിയ 64 എംപി സോണി ഐഎംഎക്സ് സെൻസർ, 123 ഡിഗ്രി വരെ ഫീൽഡ് വിഷൻ നല്‍കുന്ന 13 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2cm-10cm ഫോക്കസ് റെയ്ഞ്ച് ഉള്ള 5 എംപി മാക്രോ ലെൻസ് എന്നിവയാണ് മി 10ടി-യിലെ പ്രധാന ക്യാമറ സജ്ജീകരണം. അതെസമയം, മി 10ടി പ്രോയില്‍ ഒഐഎസ് സംവിധാനത്തോട് കൂടിയ 108 എംപി എച്ച്‌എംഎക്സ് സെൻസർ, 123 ഡിഗ്രി വരെ എഒവി നല്‍കുന്ന എഫ്/1.69 അപ്പേർച്ചർ പെയര്‍ ചെയ്ത 13 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2cm – 10cm ഫോക്കസ് റെയ്ഞ്ച് ഉള്ള 5 എംപി മാക്രോ ലെൻസ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
Leave a Reply