
ഫാസ്റ്റ് ചാർജ്ജിംഗ് രംഗത്തെയ്ക്ക് പുതിയ 80W വയർലെസ് ചാര്‍ജ്ജിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. 80W പിന്തുണയ്ക്കുന്ന 4000 എംഎഎച്ച് ബാറ്ററി എട്ട് മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ്ജ് ചെയ്യാനും 19 മിനിറ്റിനുള്ളിൽ 100 ശതമാനം ഫുൾ ചാർജ്ജ് ചെയ്യാനും കഴിയുന്നതാണ്. മി 10 പ്രോയുടെ പരിഷ്കരിച്ച പതിപ്പിലാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കി കാണിച്ചിരിക്കുന്നത്.
അതിവേഗ വയർലെസ് ചാർജ്ജിംഗ് പിന്തുണയുള്ള ഷവോമിയുടെ ഫോണുകള്‍ വിപണിയില്‍ ഇതിനകം ലഭ്യമാണ്. 40 മിനിറ്റിനുള്ളിൽ 4500 എംഎഎച്ച് ബാറ്ററി പൂർണ്ണമായും ചാർജ്ജ് ചെയ്യാൻ കഴിയുന്ന 50W വയർലെസ് സാങ്കേതികവിദ്യയാണ് മി 10 അൾട്രയിലുള്ളത്.
30 മിനിറ്റിനുള്ളിൽ 4000 എംഎഎച്ച് ബാറ്ററി ചാർജ്ജ് ചെയ്യാനാകുമെന്ന അവകാശവാദവുമായി 65W സൊല്യൂഷൻ ഓപ്പോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഈ സാങ്കേതികവിദ്യ ഇതുവരെ വാണിജ്യ ഉപകരണത്തിൽ ലഭ്യമാക്കിയിട്ടില്ല. 80W വയർലെസ് ചാർജ്ജിംഗ് ഉള്ള ഒരു ഫോൺ യഥാർത്ഥത്തിൽ എപ്പോൾ വിപണിയില്‍ എത്തിക്കുമെന്ന് ഷവോമി വ്യക്തമാക്കിയിട്ടില്ല.
Leave a Reply