
വിന്‍ഡോസ് 10 പിസി എളുപ്പത്തില്‍ ലോക്ക് ചെയ്യുന്നതിനായി നമുക്കൊരു ഡെസ്ക്ടോപ്പ് ഷോട്ട്കട്ട് തയ്യാറാക്കിയാലോ?. അതിനായി, ആദ്യം ഡെസ്ക്ടോപ്പിൽ റൈറ്റ്-ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭ്യമാകുന്ന മെനു ഓപ്ഷനില്‍ നിന്ന് “New” ക്ലിക്ക് ചെയ്ത് ഉപമെനുവിൽ നിന്ന് “Shortcut” തിരഞ്ഞെടുക്കുക.
അപ്പോള്‍ ഒരു, “Create Shortcut” വിൻഡോ ദൃശ്യമാകും. ഇവിടെ, “Type The Location Of The Item” ടെക്സ്റ്റ് ബോക്സിൽ
Rundll32.exe user32.dll,LockWorkStation
എന്ന കമാൻഡ് ടൈപ്പ് ചെയ്യുക അല്ലെങ്കിൽ പേസ്റ്റ് ചെയ്യുക, തുടർന്ന് “Next” ബട്ടൺ ക്ലിക്ക് ചെയ്യുക.
അടുത്തതായി, നിങ്ങളുടെ പുതിയ ഷോട്ട്കട്ടിന് ഒരു പേര് നൽകുക. “Type A Name For This Shortcut.” എന്നതിന് കീഴിലുള്ള ബോക്സിൽ പേര് ടൈപ്പ് ചെയ്യുക. ശേഷം, “Finished” ക്ലിക്ക് ചെയ്യുക.
ഡെസ്ക്ടോപ്പ് ലോക്ക് ചെയ്യുന്നതിനായുള്ള ഷോട്ട്കട്ട് ഇപ്പോൾ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തോ റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്തോ നിങ്ങളുടെ ഡെസ്ക്ടോപ്പ് എളുപ്പത്തില്‍ ലോക്ക് ചെയ്യാവുന്നതാണ്.
Leave a Reply