വാട്സ്ആപ്പ് വെബില്‍ പുതിയ അപ്ഡേഷനുകള്‍ ഉടന്‍ വരുന്നു. ആപ്ലിക്കേഷന്‍റെ വെബ് പതിപ്പിൽ വോയ്‌സ്, വീഡിയോ കോളുകൾ സാധ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ അപ്ഡേഷന്‍ വരുന്നത് എന്നാണ് സൂചന. ഇതിനുപുറമെ, ഒരു ബില്‍റ്റ്-ഇന്‍ സപ്പോര്‍ട്ട് സവിശേഷത, വാനിഷ് മോഡ്, വ്യൂ വണ്‍സ് തുടങ്ങിയ സവിശേഷതകളും ഇതില്‍ ഉണ്ടാകും.
വബീറ്റാഇന്‍ഫോ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സ്ആപ്പ് വെബിന് ഉടൻ തന്നെ ഒരു വീഡിയോ, വോയ്‌സ് കോൾ സവിശേഷത ലഭിക്കും. ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പ് വെബ് 2.2043.7 അപ്‌ഡേറ്റിലായിരിക്കും പുതിയ സവിശേഷതകള്‍.
വാട്സ്ആപ്പില്‍ ഉടന്‍ വരുന്ന ചില സവിശേഷതകൾ ഇതാ
വാട്സ്ആപ്പ് ബഗ് റിപ്പോർട്ട്
മെസ്സേജിംഗ് ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് ബഗ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നത് ഉപയോക്താക്കൾക്ക് എളുപ്പമാക്കുന്ന ഒരു സവിശേഷത വാട്സ്ആപ്പ് ഉടന്‍ ലഭ്യമാക്കും. ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റിൽ ഈ സവിശേഷത കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇത് ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കൂ.
എക്സ്പെയറിംഗ് മീഡിയ അല്ലെങ്കിൽ വ്യൂ വണ്‍സ്
സ്നാപ്പ്ചാറ്റിലേതിന് സമാനമായി സന്ദേശങ്ങൾ സ്വന്തമായി ഇല്ലാതാക്കുന്ന ഈ സവിശേഷത വാട്സ്ആപ്പില്‍ ലഭ്യമാകുമെന്ന് വളരെക്കാലമായി പ്രചരിക്കുന്നു. ഈ ഫീച്ചര്‍ അല്ലെങ്കിൽ മോഡ് സ്വീകർത്താവ് ചാറ്റിൽ നിന്ന് പുറത്തുപോകുമ്പോൾ ചാറ്റില്‍ ലഭ്യമായ ഇമേജുകൾ, വീഡിയോകൾ, GIF- കൾ പോലുള്ള മീഡിയ ഫയലുകൾ സ്വയം ഡിലീറ്റ് ആകുന്നതാണ്. ഇതിനെ താൽക്കാലിക സന്ദേശങ്ങൾ എന്നും വിളിക്കാം.
ഓള്‍വെയ്സ് മ്യൂട്ട്
ബീറ്റ ടെസ്റ്റർമാർക്കായി വാട്സ്ആപ്പ് ഓള്‍വെയ്സ് മ്യൂട്ട് സവിശേഷത പുറത്തിറക്കിയതായി വബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ സവിശേഷത ഒരു ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പിനെ എന്നെന്നേക്കുമായി നിശബ്ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കും. നേരത്തെ, ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഒരു ഗ്രൂപ്പിനെ നിശബ്ദമാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ പുതിയ അപ്‌ഡേറ്റിൽ, അങ്ങനെയൊരു സമയപരിധി ഉണ്ടാകില്ല.
Leave a Reply