
ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി ഒന്നിലധികം സവിശേഷതകൾ ഉള്‍പ്പെടുത്തിയ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ പ്രയോജനപ്രദമായ ‘Always Mute’ സവിശേഷതയും, ഒരു പുതിയ സ്റ്റോറേജ് യൂസേജ് യുഐയും അതിന്റെ ഉപകരണങ്ങളും മീഡിയ ഗൈഡ് ലൈന്‍സ് എന്ന മറ്റൊരു സവിശേഷതയും ഉൾപ്പെടുന്നു. ആന്‍ഡ്രോയിഡിനായുള്ള വാട്സ്ആപ്പ് 2.20.201.10 ബീറ്റയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് അക്കൗണ്ടുകൾക്കായുള്ള വീഡിയോ, വോയ്സ് കോൾ ബട്ടണുകൾ ഒഴിവാക്കിയതായും വെബ് ബീറ്റാഇന്‍ഫോ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചാറ്റിനെ മ്യൂട്ട് ചെയ്യുമ്പോൾ നേരത്തെ ലഭ്യമായ ‘1 Year’ എന്ന ഓപ്ഷനെ മാറ്റി ‘Always Mute’ സവിശേഷതയാണ് പുതിയ അപ്ഡേഷനിലെ ഏറ്റവും ആകര്‍ഷകരമായ മാറ്റം . പുതിയ ഓപ്ഷൻ കുറച്ച് ഗ്രൂപ്പുകളെയോ ആളുകളെയോ അനിശ്ചിതമായി മ്യൂട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഉടന്‍തന്നെ ഈ ഫീച്ചര്‍ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചിത്രങ്ങള്‍, വീഡിയോ, ജിഫ് തുടങ്ങിയവ എഡിറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കറുകളും ടെക്സ്റ്റും നിരത്താന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. കോൺടാക്റ്റ് ഇന്‍ഫോയില്‍ നിന്നും വോയ്സ്, വീഡിയോ കോള്‍ ബട്ടണുകൾ നീക്കം ചെയ്യുന്നതായിരിക്കും. ചാറ്റിലെയും കോൺടാക്റ്റ് ലിസ്റ്റിലെയും പ്രൊഫൈൽ ഐക്കൺ ടാപ്പുചെയ്യുകയാണെങ്കിൽ ആ ബട്ടണുകൾ നിലവില്‍ ലഭ്യമാണ്. എന്തുകൊണ്ടാണ് ഈ ചാറ്റുകൾ വാട്സ്ആപ്പ് മറയ്ക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇത് ഒരു പരീക്ഷണം മാത്രമായിരിക്കാം മാത്രമല്ല ഭാവിയിലെ അപ്ഡേറ്റുകളിൽ വാട്സ്ആപ്പിന് ഇത് തിരികെ കൊണ്ടുവരാനും സാധിക്കുന്നതാണ്.
Leave a Reply