ക്ലൗഡ് അധിഷ്‌ഠിത ഇന്‍സ്റ്റന്‍റ് മെസ്സേജിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ടെലിഗ്രാം. സ്മാർട്ട്‌ഫോണുകളിലും പേഴ്സണല്‍ കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പിലും ഇതിന്‍റെ സേവനങ്ങൾ ലഭിക്കും. മൊബൈൽ പ്ലാറ്റ്‌ഫോമിനായി പുതിയ സവിശേഷതകൾ ആരംഭിക്കുന്നതിൽ കമ്പനി സജീവമാണ്. എന്നിരുന്നാലും ഡെസ്‌ക്‌ടോപ്പ് പതിപ്പിന് നിരവധി ഉപയോഗപ്രദമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ആന്‍ഡ്രോയിഡ്, ഐഓഎസ് എന്നിവയിൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും പ്രവർത്തിപ്പിക്കാനും ഏവര്‍ക്കും അറിയാം. എന്നാൽ, എല്ലാവർക്കും അതിന്‍റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിനെ അത്രകണ്ട് പരിചയമില്ല. അതിനാല്‍, പിസിയിലും ലാപ്ടോപ്പിലും ടെലിഗ്രാം ഡൗൺലോഡ് ചെയ്ത് പ്രവർത്തിപ്പിക്കാനുള്ള വിവിധ ഘട്ടങ്ങളെ ഇവിടെ പ്രതിപാദിക്കുന്നു.
ലാപ്ടോപ്പുകളിലും പിസികളിലും ടെലിഗ്രാം ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും ഉള്ള ഘട്ടങ്ങൾ വളരെ ലളിതമാണ്. കൂടാതെ, വിൻഡോസിനും മാക് ഓഎസിനും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമാനമാണ്.
സ്റ്റെപ്പ് 1: നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഔദ്യോഗിക ടെലിഗ്രാം വെബ്സൈറ്റ്(www.telegram.org) സന്ദർശിക്കുക.
സ്റ്റെപ്പ് 2: താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ‘പിസി / മാക് / ലിനക്സിനുള്ള ടെലിഗ്രാം’ എന്ന ഓപ്ഷന്‍ കാണാൻ കഴിയും, അതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: മേൽപ്പറഞ്ഞ ടാബിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, മറ്റൊരു പേജിലേക്ക് നിങ്ങള്‍ പ്രവേശിക്കും. അവിടെ നിങ്ങളുടെ ലാപ്‌ടോപ്പ് പ്രവർത്തിക്കുന്ന ഓഎസിന്‍റെ പതിപ്പ് തിരഞ്ഞെടുക്കേണ്ടതാണ്.
സ്റ്റെപ്പ് 4: ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഓൺ-സ്ക്രീൻ ഇൻസ്റ്റാളേഷൻ പ്രക്രിയ പിന്തുടരുക.
സ്റ്റെപ്പ് 5: നിങ്ങളുടെ രജിസ്റ്റേര്‍ഡ് മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തുക. അതിലേയ്ക്ക് ഒരു ഒടിപി കോഡ് ലഭിക്കും.
സ്റ്റെപ്പ് 6: സ്മാർട്ട്‌ഫോണിൽ ലഭിച്ച കോഡ് പിസി / ലാപ്‌ടോപ്പ് ആപ്ലിക്കേഷനിൽ നൽകുക.
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ടെലിഗ്രാം ആപ്ലിക്കേഷന്‍റെ ഇന്‍സ്റ്റാളേഷന്‍ നിങ്ങളുടെ പിസി / ലാപ്‌ടോപ്പ് ഉപകരണങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാകുന്നതാണ്.
Leave a Reply