ഗെയ്മിംഗ് അനുബന്ധ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന ഡാനീഷ് നിര്‍മ്മാതാക്കളായ സ്റ്റീൽസീറീസ് എയറോക്സ് 3, എയറോക്സ് 3 വയർലെസ് ഗെയിമിംഗ് മൗസ് ഉപകരണങ്ങൾ യുഎസിൽ പുറത്തിറക്കിയിരിക്കുന്നു. പൊടി, വെള്ളം, എണ്ണ എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP54 റേറ്റിംഗ് ലഭിച്ച ആദ്യത്തെ പെയേര്‍ഡ് ഗെയിമിംഗ് മൗസ് ഉപകരണങ്ങളാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഓപ്പൺ മെഷ് അഥവാ മൗസിന്റെ പുറംഭാഗത്തായി ചെറുദ്വാരങ്ങളോട് കൂടിയ ഡിസൈനില്‍ ആണ് ഇരു ഡിവൈസുകളും തയ്യാറാക്കിയിരിക്കുന്നത്. അക്വാബാരിയർ സാങ്കേതികവിദ്യ ഉപകരണങ്ങളുടെ ഇന്റേണലുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്ന് സ്റ്റീൽസീറീസ് പറയുന്നു. അവ ട്രൂമോവ് കോർ സെൻസറും അവതരിപ്പിക്കുന്നു.
എയറോക്സ് 3 മൗസുകളുടെ വില, ലഭ്യത
എയറോക്സ് 3 വയർലെസ് മൗസിന് 100 ഡോളർ (ഏകദേശം 7500 രൂപ), എയറോക്സ് 3 വയേർഡ് മൗസിന് 60 ഡോളർ (ഏകദേശം 4500 രൂപ) എന്നിങ്ങനെയാണ് വിലകള്‍. ഇവ രണ്ടും നവംബർ 10 ന് യുഎസിൽ ലഭ്യമാകും. നിലവിൽ ഇന്ത്യയിലേക്ക് ഉൽപ്പന്നം ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കമ്പനി വിവരങ്ങള്‍ നല്‍കിയിട്ടില്ല.
എയറോക്സ് 3 മൗസുകളുടെ സവിശേഷതകൾ
സ്റ്റീൽസീറീസ് എയറോക്സ് 3 വയർലെസ് മൗസിന് 66 ഗ്രാം ഭാരമാണ് ഉള്ളത്. എന്നാല്‍, എയറോക്സ് 3 വയേർഡ് മൗസിന് 57 ഗ്രാം ഭാരമാണ് ഉണ്ടാകുക. മുന്‍പ് സൂചിപ്പിച്ചതുപോലെ, രണ്ടിനും ഓപ്പൺ മെഷ് ഡിസൈൻ അഥവാ മൗസിന്റെ പുറംഭാഗത്ത് ചെറുദ്വാരങ്ങളുണ്ട്. ഇന്റീരിയർ സർക്യൂട്ടിനെ എല്ലാത്തരം പാരിസ്ഥിതിക നാശങ്ങളിൽ നിന്നും സംരക്ഷിക്കുന്ന അക്വാബാരിയർ സാങ്കേതികവിദ്യയാണ് മൗസില്‍ നല്‍കിയിരിക്കുന്നത്.
വയർലെസ് വേരിയന്റിന് 2.4GHz വയർലെസ് യുഎസ്ബി അല്ലെങ്കിൽ ബ്ലൂടൂത്ത് കണക്ഷനിലൂടെ ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്യാനാകും. ബ്ലൂടൂത്തിൽ 200 മണിക്കൂർ വരെയും 2.4GHz കണക്ഷനിൽ 80 മണിക്കൂറിലധികം മൗസ് പ്രവർത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എയറോക്സ് 3 വയർലെസ് മൗസില്‍ അതിവേഗ ചാർജ്ജിംഗ് പിന്തുണയ്ക്കുന്ന യുഎസ്ബി ടൈപ്പ് സി പോർട്ടും കൂടാതെ 15 മിനിറ്റ് വേഗത്തിൽ ചാർജ്ജ് ചെയ്യുന്നത് 40 മണിക്കൂറിലധികം ബാറ്ററി ലൈഫ് നൽകുന്നുവെന്ന് സ്റ്റീൽ സീറീസ് അവകാശപ്പെടുന്നു.
Leave a Reply