റിയൽമി സി15 സ്മാര്‍ട്ട്ഫോണിന്റെ ക്വാൽകോം സ്നാപ്ഡ്രാഗൺ 460 പ്രോസസ്സറിലുള്ള ഒരു പുതിയ എഡിഷന് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 3ജിബി റാം + 32ജിബി സ്റ്റോറേജ്, 4ജിബി റാം + 64ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലുള്ള സ്മാര്‍ട്ട്ഫോണിന് യഥാക്രമം 9999 രൂപ, 10999 രൂപയാണ് വില. റിയൽമി.കോം, ഫ്ലിപ്കാർട്ട്, എന്നിവിടങ്ങളിലൂടെ വിൽപ്പനയ്ക്കെത്തുന്ന ഉപകരണം പവർ ബ്ലൂ, പവർ സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
റിയല്‍മി സി15 ക്വാൽകോം എഡിഷന് 4 കോർടെക്സ് എ73, 4 കോർടെക്സ് എ53 ഘടന എന്നിവ സംയോജിപ്പിച്ചിട്ടുള്ള 8 കോർ പ്രോസസ്സറായ സ്നാപ്ഡ്രാഗൺ 460 പ്രോസസ്സർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് സുഗമമായ ഗെയിമിംഗ് അനുഭവം നൽകുന്നതിന് ഇത് അഡ്രിനോ 610 ജിപിയുവിനെ സമന്വയിപ്പിച്ചിരിക്കുന്നു.
13 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി B&W/ റെട്രോ ലെൻസ്, 2 എംപി റെട്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഉള്‍പ്പെടുന്നതാണ് പുതിയ റിയല്‍മി സി15 ക്വാൽകോം പതിപ്പിലെ പ്രധാന ക്യാമറ സജ്ജീകരണങ്ങള്‍.
20:9 വീക്ഷണാനുപാതത്തിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് ഫോണിലുള്ളത്. റിയൽമി സി15 ക്വാൽകോം പതിപ്പിൽ 6000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 57 ദിവസം സ്റ്റാൻഡ്ബൈ മോഡ് പ്രദാനം ചെയ്യുവാന്‍ കഴിവുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേക ഒടിജി റിവേഴ്സ് ചാർജ്ജ് സവിശേഷതയെയും ഇത് പിന്തുണയ്ക്കുന്നു.
Leave a Reply