ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൺപ്ലസ് 8ടി 5ജി സ്മാർട്ട്‌ഫോൺ കമ്പനി പുറത്തിറക്കി. ആഗോളവിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഹാന്‍ഡ്സെറ്റ് ഒക്ടോബർ 17 മുതൽ ആമസോൺ വഴി ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.
6.55 ഇഞ്ച് 120Hz അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേ, 1100nits പരമാവധി തെളിച്ചം, 4500എംഎഎച്ച് ബാറ്ററി, ക്വാഡ് റിയര്‍ ക്യാമറ എന്നിവയാണ് വൺപ്ലസ് 8ടി സ്മാർട്ട്‌ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.
വൺപ്ലസ് 8ടി വില, ലഭ്യത
128 ജിബി ഇന്‍റേണൽ സ്റ്റോറേജ്+8 ജിബി റാം, 256 ജിബി ഇന്‍റേണൽ സ്റ്റോറേജ്+12 ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്‍റുകളില്‍ ഉള്ള വണ്‍പ്ലസ് 8ടി സ്മാര്‍ട്ട്ഫോണിന് യഥാക്രമം 42999 രൂപയും 45999 രൂപയുമാണ് വില. ഒക്ടോബർ 16 മുതൽ ആമസോൺ, വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിൽ പ്രീ-ഓർഡർ ആരംഭിക്കും. അക്വാമറൈൻ ഗ്രീൻ, ലൂണാർ സിൽവർ എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്.
വൺപ്ലസ് 8 ടി സവിശേഷതകൾ
5ജി പിന്തുണയോടെ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺപ്ലസ് 8 ടി ഓക്സിജൻ ഓഎസ് 11-ൽ പ്രവർത്തിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസ്സറാണ് ഇതിന് കരുത്ത് പകരുന്നത്.
48mp മെയിൻ സെൻസർ, 123 ഡിഗ്രി ഫീൽഡ് വ്യൂ നല്‍കുന്ന 16mp അൾട്രാ വൈഡ്, 5mp മാക്രോ ക്യാമറ, 2mp മോണോക്രോം ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. വൺപ്ലസ് 8ടി ക്യാമറയ്ക്ക് ഓട്ടോമാറ്റിക്കായി നൈറ്റ്സ്കേപ്പ് മോഡിലേക്ക് മാറാൻ പറ്റുന്നതാണ്. 16mp യുടെ ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്.
6.55 ഇഞ്ച് 120Hz അമോലെഡ് ഫ്ലാറ്റ് ഡിസ്പ്ലേ, 65W ഫാസ്റ്റ് ചാർജ്ജർ പിന്തുണയുള്ള 4500എംഎഎച്ച് ബാറ്ററി എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 15 മിനിറ്റിനുള്ളിൽ 60% വരെ ഉപകരണം ചാർജ്ജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ വേരിയന്‍റ്
വൺപ്ലസ് 8 സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലേക്ക് കമ്പനി അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് നോർഡ് ഹാന്‍ഡ്സെറ്റിന് ഗ്രേ ആഷ് നിറത്തില്‍ പുതിയ കളർ വേരിയന്‍റും കമ്പനി ഇതോടൊപ്പം പുറത്തിറക്കി.
പുതിയ കളർ വേരിയന്‍റിൽ മാറ്റ് ഫിനിഷും 12 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജും ഉണ്ട്. 6.44 ഇഞ്ച് 90Hz ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസ്സർ, ക്വാഡ് റിയർ ക്യാമറകൾ, 32mp മുൻ ക്യാമറ എന്നിവ ഉൾപ്പെടെ വൺപ്ലസ് നോർഡിന് മറ്റെല്ലാ സവിശേഷതകളും സമാനമാണ്. ഫോണിന്‍റെ ബാറ്ററി ശേഷി 4115എംഎഎച്ച് ആണ്. 30ടി ഫാസ്റ്റ് ചാർജ്ജിംഗുമായി വരുന്ന വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഓക്സിജൻ ഓഎസ് പ്രവർത്തിപ്പിക്കുന്നു.
വൺപ്ലസ് ബഡ്സ് ഇസഡ്
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൺപ്ലസ് 8ടി കൂടാതെ കമ്പനി വയർലെസ് വൺപ്ലസ് ബഡ്സ് ഇസഡ് എന്ന പേരില്‍ പുതിയ ഇയര്‍ബഡുകളും പുറത്തിറക്കി. വെറും 43.5 ഗ്രാം ഭാരമുള്ള ഇതിന് ജലത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നുമുള്ള പ്രതിരോധത്തിനായി ഐപി 5 റേറ്റിംഗ് ഉണ്ട്. ബാസ് ബൂസ്റ്റ് സവിശേഷതയുള്ള ഇത് 20 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് ബഡ്സ് ഇസഡ് വില ആരംഭിക്കുന്നത് 49 ഡോളറിനാണ്.
Leave a Reply