വാട്സ്ആപ്പിലെ ബിസിനസ് ചാറ്റുകളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാം

whatsapp business

ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില്‍ പുതിയ സവിശേഷതയായി പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാൻ വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു ബിസിനസുമായുള്ള ഒരു വാട്സ്ആപ്പ് ചാറ്റിൽ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാൻ അവസരം നല്‍കുന്ന ഇന്‍ ആപ്പ് പര്‍ച്ചേസ് സവിശേഷതയാണിത്.

രാജ്യത്തെ ഫെയ്സ്ബുക്കിന്‍റെ പങ്കാളികൾ വഴി ചെറുകിട ബിസിനസുകൾക്ക് ഹോസ്റ്റിംഗ് സേവനങ്ങളും കമ്പനി നൽകുന്നതാണ്. ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷന്‍ മെസ്സേജുകള്‍ അയയ്ക്കുന്നതിന് വാട്സ്ആപ്പ് ഇതിനകം തന്നെ ബിസിനസുകളിൽ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും, പുതിയ സേവനങ്ങൾ പ്ലാറ്റ്ഫോമിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള അവസരത്തെയാണ് സൃഷ്ടിക്കുന്നത്.

ഈ പുതിയ സവിശേഷത ലോകമെമ്പാടുമുള്ള ഇ-കൊമേഴ്സ് വ്യവസായങ്ങളുമായി സഹകരിച്ചായിരിക്കും നടപ്പിലാക്കുക. ആഗോളതലത്തിൽ 175 ദശലക്ഷം ആളുകൾ ഇന്ന് വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെ പ്രതിദിനം സന്ദേശമയയ്ക്കുന്നതായാണ് കണക്കുകള്‍.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*