ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം, തങ്ങളുടെ ത്രെഡ്‌സ് ആപ്ലിക്കേഷനിലേക്കുള്ള ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നു.
ഏതെങ്കിലും ഇൻസ്റ്റഗ്രാം ഉപയോക്താവിന് സന്ദേശമയയ്‌ക്കാൻ ത്രെഡ്‌സ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു എന്നാണ് പുതിയ അപ്ഡേഷനെ സംബന്ധിച്ച വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ആപ്ലിക്കേഷൻ നേരത്തെ ഉപയോക്താക്കളെ അവരുടെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് സന്ദേശമയയ്‌ക്കാൻ മാത്രമേ അനുവദിച്ചിട്ടുണ്ടായിരുന്നൊള്ളൂ.
ഇൻസ്റ്റഗ്രാമിൽ ക്ലോസ് ഫ്രണ്ട്സ് എന്ന് രേഖപ്പെടുത്തിയവരുമായി ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ത്രെഡ്സ് 2019 ൽ ആണ് ഇൻസ്റ്റഗ്രാം ആരംഭിച്ചത്.
Leave a Reply