2021ല്‍ ഗൂഗിള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക് മാറുന്നതായിരിക്കും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും. അതായത്, ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റുന്നതാണ് ഗൂഗിളിന്‍റെ പുതിയ നീക്കം.
ജിമെയിലിനുള്ളിലും പ്രത്യേക ചാറ്റ് ആപ്ലിക്കേഷനായും ഗൂഗിള്‍ ചാറ്റ് ലഭ്യമാവും. സേവനങ്ങൾ തികച്ചും സൗജന്യവും ഓട്ടോമാറ്റിക്കും ആണ്. ഡയറക്ട് മെസേജ്, ഗ്രൂപ്പ് മെസേജ്, അതിവേഗ സെര്‍ച്ച്, ഇമോജി റിയാക്ഷനുകള്‍, റിപ്ലെ സജഷനുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഗൂഗിള്‍ ചാറ്റില്‍ ലഭിക്കുന്നതാണ്.
ഫിഷിങ് പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ജിമെയിലിന് വേണ്ടി നിര്‍മിച്ച സുരക്ഷാ സംവിധാനങ്ങളൊക്കെയും ഗൂഗിള്‍ ചാറ്റിനും ലഭിക്കും. അതായത്, ചാറ്റ് വഴി ഒരു ലിങ്ക് അയച്ചാല്‍ അത് തത്സമയം പരിശോധിച്ച് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുകയും അല്ലാത്തവ ഗൂഗിള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും. പുതിയ അപ്ഡേഷനുകളായി കൂടുതല്‍ സവിശേഷതകള്‍ ഇതില്‍ ഉടന്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെക്കാം.
Leave a Reply