ഗൂഗിളിന്റെ പുതിയ പിക്സൽ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നു. ഇതോടൊപ്പംതന്നെ പിക്‌സൽ 4a 5 ജി-യും പുതിയ ഗൂഗിൾ സ്മാർട്ട് സ്പീക്കറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള പുതിയ ഗൂഗിൾ ഫ്ലാഗ്ഷിപ്പാണ് പിക്സൽ 5. കറുപ്പ്, പച്ച എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമായിട്ടുള്ള ഫോണിന്റെ വില 699 ഡോളറാണ്.
ഫ്ലാഗ്ഷിപ്പ് ക്വാൽകം ചിപ്പ്സെറ്റ് ഗൂഗിൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വൺപ്ലസിന്റെ മിഡ് റെയ്ഞ്ച് ഉപകരണമായ നോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 765 ചിപ്പ്സെറ്റാണ് കമ്പനി ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ചിപ്പ്സെറ്റ് ജോടിയാക്കിയിരിക്കുന്നു.
ഫുൾ എച്ച്ഡി + ഡിസ്പ്ലേയുള്ള 6 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയുടെ മുകളിൽ വലത് കോണിൽ ഒരു പഞ്ച് ഹോളുമായാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.
പ്രൈമറി സെൻസറായി ഫോണിന് 12.2mp ലെൻസും f/1.7 അപ്പേർച്ചറും 16mp അൾട്രാ വൈഡ് ലെൻസും ആണുള്ളത്. മുൻവശത്തെ സ്‌നാപ്പറിൽ 8mp ലെൻസ് ഉണ്ട്. പ്രാഥമിക ക്യാമറ സജ്ജീകരണം ഫ്ലാഷ് ഫീച്ചറോടുകൂടി സ്ക്വയർ എലവേറ്റഡ് കട്ട്ഔട്ടിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
റിയർ പാനലിൽ ക്യാമറയ്ക്ക് കീഴിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. കമ്പനി നൽകുന്ന ഒരേയൊരു ബയോമെട്രിക് ഓതന്റിക്കേഷൻ രീതിയാണ് ഫിംഗർപ്രിന്റ് സെൻസർ.
4000mAh ബാറ്ററി യൂണിറ്റാണ് ഫോണിന്റെ കരുത്ത്. ബാറ്ററി ക്യു ചാർജ്ജിംഗിനെ പിന്തുണയ്‌ക്കുകയും വയേർഡ് ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ് സി പോർട്ട് ഉപയോഗിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ പിക്‌സൽ ആൻഡ്രോയിഡ് 11 അപ്‌ഡേറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്. ഫോണിനൊപ്പം മൂന്ന് വർഷത്തെ ഓഎസും സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. വെള്ളം, പൊടി എന്നിവയിൽ നിന്ന് പിക്‌സൽ 5 ന് സംരക്ഷണം നൽകുന്നതിന് ഐപി 68 സർട്ടിഫിക്കേഷനും ലഭിക്കുന്നു. 3.5mm ഹെഡ്‌ഫോൺ ജാക്ക് ഒഴിവാക്കിയാണ് ഗൂഗിൾ പിക്സൽ 5 തയ്യാറാക്കിയിരിക്കുന്നത്.
Leave a Reply