ഗൂഗിൾ പുതിയ ഗംഭീര ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഓർമിക്കാൻ കഴിയാത്ത ഒരു ഗാനം, ഗൂഗിൾ സേര്‍ച്ചിലോ അല്ലെങ്കിൽ ഗൂഗിൾ ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്കോ ആ ഗാനത്തിന്‍റെ ട്യൂണോ, രണ്ട് വരിയോ ഒന്ന് മൂളിയാല്‍ ഉടന്‍ പാട്ട് ഗൂഗിള്‍ കണ്ടുപിടിച്ചു തരും.
കാലിഫോർണിയ ആസ്ഥാനമായ ടെക്‌നോളജി കമ്പനി ഈ സവിശേഷതയെ അതിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ അസിസ്റ്റന്‍റിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. “ഹേ ഗൂഗിൾ, ഏതാണ് ഈ ഗാനം?” എന്ന് ചോദിച്ചുകൊണ്ട് ഒരു ഗാനത്തിന്‍റെ ട്യൂൺ ഉപയോക്താവിന് സേര്‍ച്ച് ചെയ്യാൻ കഴിയും. ഗൂഗിള്‍ അസിസ്റ്റന്‍റ് ഈ ട്യൂണിന് സമാനമായ ഗാനങ്ങളുടെ ഒരു ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.
മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി മാറ്റുകയും അത് ആയിരക്കണക്കിന് പാട്ടുകളുമായി ഒത്തുനോക്കി സമാനമായ ചിലത് ഉപയോക്താവിന് നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. പാട്ടുമായി ബന്ധപ്പെട്ട അധിക വിവരങ്ങളും ഇതിലൂടെ ലഭിക്കും.
ഗൂഗിള്‍ അസിസ്റ്റന്‍റില്‍ അവതരിപ്പിച്ചിരിക്കുന്ന “ഹം ടു സെർച്ച്” സവിശേഷത നിലവിൽ ആന്‍ഡ്രോയിഡിൽ ഇരുപതിലധികം ഭാഷകളിൽ ലഭ്യമാണ്, ഒപ്പം ഐഓഎസ് ഉപയോക്താക്കൾക്കായി ഇംഗ്ലീഷിലും പ്രവർത്തിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി പാട്ടുകളെല്ലാം ഈ ഫീച്ചറിലൂടെ സേര്‍ച്ച് ചെയ്യാവുന്നതാണ്.എന്നാല്‍ നിലവില്‍ മലയാളം പാട്ടുകളെ ഇതില്‍ പിന്തുണയ്ക്കുന്നില്ല.
Leave a Reply