ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഇ-മെയില്‍ സേവനമാണ് ഗൂഗിളിന്റെ ജിമെയില്‍. ഗൂഗിളിന്റെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത നിറത്തിലുള്ള ഒരു എൻവലപ്പ് പോലെ തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ലോഗോയായിരുന്നു ജിമെയിന് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ലോഗോയില്‍ പുതിയ പരിഷ്കാരം നടത്തിയിരിക്കുകയാണ് ഗൂഗിള്‍.
പുതിയ ജിമെയില്‍ ലോഗോ നീല, ചുവപ്പ്, പച്ച, മഞ്ഞ നിറത്തിലുള്ള ഒരു M അക്ഷരമാണ്. ക്രോം, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേ സ്റ്റോർ എന്നിവയുൾപ്പെടെ ഗൂഗിള്‍ പ്ലാറ്റ്ഫോമുകളുടെ മറ്റെല്ലാ ലോഗോകൾക്കും ഉപയോഗിക്കുന്ന ക്വാഡ് കളർ കോമ്പിനേഷനാണിത്. പുതിയ ജിമെയില്‍ രൂപകൽപ്പനയുമായി പൊരുത്തപ്പെടുന്നതിന് ഗൂഗിള്‍ അതിന്റെ കലണ്ടർ, ഡോക്സ്, മീറ്റ്, ഷീറ്റ് ലോഗോകളും അപ്ഡേറ്റ് ചെയ്തു.
Leave a Reply