“ലോകത്തിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സൗണ്ട്ബാർ” എന്ന് വിശേഷണത്തോട് കൂടി ഡെൽ സ്ലിം സൗണ്ട്ബാർ എസ്ബി 521 എ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡെൽ പി 2721 ക്യു, പി 3221 ഡി, പി 3421 ഡബ്ല്യു, ഡെൽ അൾട്രാഷാർപ്പ് യു 2421 ഇ മോണിറ്ററുകൾക്കായി അനുരൂപമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോണിറ്ററിന് കീഴിലായി സൗണ്ട്ബാർ അറ്റാച്ച് ചെയ്യാൻ ബിൽറ്റ് ഇൻ മാഗ്നറ്റിക് മൗണ്ട് ഇതോടൊപ്പം നല്‍കിയിരിക്കുന്നു. സിംഗിൾ ഗ്രേ കളർ ഓപ്ഷനില്‍ ലഭ്യമാക്കിയിരിക്കുന്ന ഡെൽ സ്ലിം സൗണ്ട്ബാർ എസ്ബി 521 എയ്ക്ക് ഇന്‍റഗ്രേറ്റഡ് ആംപ്ലിഫയർ ഉണ്ട്.
ഡെൽ സ്ലിം സൗണ്ട്ബാർ എസ്ബി 521 എയ്ക്ക് 3.6W പവർ നല്‍കുന്ന ആക്ടീവ് സ്പീക്കറുകളുണ്ട്. 180 മുതൽ 20000 ഹെർട്സ് വരെ ഫ്രീക്ക്വന്‍സി റെസ്പോണ്‍സ് റെയ്ഞ്ചാണിതിന് ഉള്ളത്. ആംപ്ലിഫയർ സംയോജിപ്പിച്ചിരിക്കുന്നത് കൂടാതെ സൗണ്ട്ബാർ ഒരു യുഎസ്ബി പോർട്ടും നൽകുന്നു.
സൗണ്ട്ബാറിനെ ഒരു മോണിറ്ററിലോ മറ്റ് പ്രതലങ്ങളിലോ മൗണ്ട് ചെയ്യാൻ അനുവദിക്കുന്ന കാന്തങ്ങളും ഇതില്‍ നല്‍കിയിരിക്കുന്നു. മോണിറ്ററിന് കീഴിൽ മൗണ്ട് ചെയ്തുകഴിഞ്ഞാൽ, മോണിറ്ററിന്‍റെ ടിൽറ്റ്, സ്വിവൽ സവിശേഷതകളെ ബാധിക്കാതെ തന്നെ അതിവിപുലമായ സംഗീത അനുഭവം നല്‍കുവാന്‍ ഇതിന് സാധിക്കുമെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. 113 ഗ്രാം ഭാരമുള്ള ഡെൽ സ്ലിം സൗണ്ട്ബാർ എസ്ബി 521 എയുടെ വില ജിഎസ്ടി ഉൾപ്പെടെ ഇന്ത്യയിൽ 4899 രൂപയാണ്.
Leave a Reply