
ഗൂഗിള്‍ ഷീറ്റുകളിലെ സങ്കീർണ്ണമായ ഡേറ്റ സെറ്റുകൾ വിശകലനം ചെയ്യുമ്പോൾ, ഡേറ്റ ഓർഗനൈസ് ചെയ്യുന്നതിന് അതിലെ ബില്‍റ്റ് ഇന്‍ സോര്‍ട്ടിംഗ് സവിശേഷത പ്രയോജനപ്പെടുത്താം. ഇതിലൂടെ ഓരോ കോളങ്ങള്‍ പ്രകാരം ഡേറ്റ അടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ സങ്കീർണ്ണമായ ഡേറ്റയ്ക്കായി ഒന്നിലധികം കോളങ്ങള്‍ പ്രകാരവും സോര്‍ട്ടിംഗ് സാധ്യമാണ്. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
ആദ്യം നിങ്ങളുടെ ഗൂഗിള്‍ ഷീറ്റിലെ സ്പ്രെഡ്ഷീറ്റ് തുറന്ന് നിങ്ങൾ സോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡേറ്റ സെറ്റ് തിരഞ്ഞെടുക്കേണ്ടതുണ്ട്.
മൗസ് ഉപയോഗിച്ചോ കീബോർഡിൽ Ctrl + A അമർത്തിക്കൊണ്ടോ നിങ്ങളുടെ ഡേറ്റ സെറ്റിലെ സെല്ലുകള്‍ തിരഞ്ഞെടുക്കുക. ശേഷം, ഗൂഗിള്‍ ഷീറ്റിലെ മെനുബാറില്‍ നിന്ന് “ഡേറ്റ” മെനു ക്ലിക്ക് ചെയ്യുക. ശേഷം താഴെ കാണുന്ന ടൂള്‍ബാറിലെ സോര്‍ട്ട് ആന്‍ഡ് ഫില്‍റ്റര്‍ ടൂളില്‍ നിന്ന് “സോര്‍ട്ട് റെയ്ഞ്ച്” ക്ലിക്ക് ചെയ്യുക.
“സോർട്ട് റെയ്ഞ്ച്” ഡയലോഗ് ബോക്സിൽ ഹെഡര്‍ സെല്ലിന്റെ കോളങ്ങള്‍ തിരഞ്ഞെടുക്കാൻ “Data Has Header Row” ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഒരു ഹെഡര്‍ റോ ഇല്ലെങ്കിൽ ഇത് പരിശോധിക്കേണ്ടതില്ല
തുടര്‍ന്ന് ഡ്രോപ്പ്-ഡൗൺ പ്രകാരം അടുക്കുക, റീജിയണില്‍ ക്ലിക്കുചെയ്യുക, ശേഷം A >Z എന്ന ക്രമം തിരഞ്ഞെടുക്കുക.
‘Add another sort column’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
‘Then by’ വിഭാഗത്തില്‍ ആവശ്യമായ മാറ്റം നല്‍കുക Z > A എന്ന ക്രമം തിരഞ്ഞെടുക്കുക
സോർട്ടിംഗ് ഓപ്ഷനുകൾ സജ്ജീകരിച്ചുകഴിഞ്ഞാൽ, “Sort” ക്ലിക്ക് ചെയ്യുക.
ആ ഓപ്ഷന് ബോക്സിൽ സജ്ജമാക്കിയിരിക്കുന്ന ക്രമത്തിന് അനുസരിച്ച് നിങ്ങളുടെ സ്പ്രെഡ്ഷീറ്റിലെ ഡേറ്റ പുനക്രമീകരിക്കുന്നതാണ്. മെനു ബാറിലെ “Undo” ബട്ടൺ അമർത്തിക്കൊണ്ടോ കീബോർഡിൽ Ctrl + Z അമർത്തിക്കൊണ്ടോ ഈ ഡേറ്റ പഴയപടിയാക്കാനും പറ്റും.
Leave a Reply