ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7സി കംപ്യൂട്ട് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏസറിന്‍റെ ആദ്യ ക്രോംബുക്കായി ക്രോംബുക്ക് സ്പിൻ 513, ഏസര്‍ ക്രോംബുക്ക് എന്‍റർപ്രൈസ് സ്പിൻ 513 എന്നിവ പുറത്തിറങ്ങിയിരിക്കുന്നു. 8 എൻഎം ഒക്ടാ കോർ ക്വാൽകോം ക്രിയോ 468 സിപിയു ഉള്ള സ്നാപ്ഡ്രാഗൺ 7സി കംപ്യൂട്ട് പ്ലാറ്റ്‌ഫോമാണ് ഏസർ ക്രോംബുക്ക് സ്പിൻ 513 പ്രവർത്തിക്കുന്നത്.
ഗ്രാഫിക്സ് പ്രകടനത്തിനായി ഇന്‍റഗ്രേറ്റഡ് ക്വാൽകോം അഡ്രിനോ 618 ഉപയോഗിച്ചാണ് ചിപ്പ്‌സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. 14 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ ക്രോംബുക്കിന് കഴിയുമെന്ന് ഏസർ അവകാശപ്പെടുന്നു.
ഓള്‍വെയ്സ് കണക്റ്റഡ് ഫീച്ചറിനായി ഓപ്‌ഷണൽ 4ജി എൽടിഇയും പുതിയ ക്രോംബുക്കിൽ ലഭ്യമാണ്. അലുമിനിയം ടോപ്പ് കവറും കോർണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണമുള്ള ഡിസ്‌പ്ലേയും ടച്ച്‌പാഡും ഏസർ ക്രോംബുക്ക് സ്പിൻ 513 ൽ ലഭ്യമാണ്. ക്രോംബുക്കിന് ഒരു ഓപ്‌ഷണൽ ബാക്ക്‌ലിറ്റ് കീബോർഡും ഉണ്ട്. രണ്ട് ബില്‍റ്റ് ഇന്‍ മൈക്രോഫോണുകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഏസർ ക്രോംബുക്ക് എന്‍റർപ്രൈസ് സ്പിൻ 513 സെക്യൂരിറ്റി, എന്‍റർപ്രൈസ് സവിശേഷതകളോട് കൂടിയതാണ്. എന്‍റർപ്രൈസ് പതിപ്പിന് ക്രോംബുക്കിലേക്ക് ഇന്‍റഗ്രേറ്റ് ചെയ്തിരിക്കുന്ന സമഗ്ര സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നുവെന്ന് ഏസർ അവകാശപ്പെടുന്നു, കൂടാതെ ഐടി അഡ്‌മിനിസ്‌ട്രേറ്റർമാർക്ക് അപ്‌ഡേറ്റുകൾ നിയന്ത്രിക്കാനും ആപ്ലിക്കേഷനുകൾ കോൺഫിഗർ ചെയ്യാനും എക്സ്റ്റന്‍ഷനുകളും പോളിസികളും ഉപയോഗിക്കാനും വെബ് അധിഷ്‌ഠിത മാനേജ്മെന്‍റിനൊപ്പം കൂടുതൽ കാര്യങ്ങൾ കണ്ടെത്താനും സാധിക്കും.
ഏസർ ക്രോംബുക്ക് സ്പിൻ 513 (CP513-1H) 2021 ഫെബ്രുവരിയിൽ വടക്കേ അമേരിക്കയിൽ 399.99 ഡോളറിന് (ഏകദേശം 29500 രൂപ) ലഭ്യമായി തുടങ്ങുന്നതാണ്. 2021 ജനുവരിയിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നി രാജ്യങ്ങളില്‍ 429 യൂറോ (ഏകദേശം 37500 രൂപ)യ്ക്കും ഇത് ലഭ്യമാകുന്നതാണ്.
ഏസർ ക്രോംബുക്ക് എന്‍റർപ്രൈസ് സ്പിൻ 513 2021 മാർച്ചിൽ 699.99 ഡോളറിൽ (ഏകദേശം 51500 രൂപ) വടക്കേ അമേരിക്കയിൽ ലഭ്യമാകും. 2021 ഫെബ്രുവരിയിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നി രാജ്യങ്ങളില്‍ 699 യൂറോയിൽ (ഏകദേശം 61000 രൂപ) വില്‍പ്പന ആരംഭിക്കുന്നതാണ്.
Leave a Reply