55 ഇഞ്ച് വലുപ്പത്തിലുള്ള റിയൽമി സ്മാർട്ട് SLED ടിവി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തെ ആദ്യത്തെ SLED 4K ടിവിയായ ഇത് ഒരു മുൻനിര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്നു. റിയൽമി സ്മാർട്ട് SLED ടിവി 55 ഇഞ്ച് “ബെസെൽ-ലെസ്, മെറ്റൽ ഡിസൈൻ” സവിശേഷതകളോട് കൂടിയതാണ്. അത് 9.5mm നേർത്ത ബെസെൽ വാഗ്ദാനം ചെയ്യുന്നു. റിയൽമിയും എസ്‌പിഡി സാങ്കേതികവിദ്യയുടെ മുഖ്യ ശാസ്ത്രജ്ഞനായ ജോൺ റൂയിമാനും ചേർന്ന് വികസിപ്പിച്ചെടുത്ത SLED പാനലിലാണ് സ്മാര്‍ട്ട് ടിവി അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് SLED ടിവിയ്ക്ക് പുറമേ, റിയൽമി 100W സൗണ്ട്ബാർ എന്ന പേരില്‍ കമ്പനിയുടെ ആദ്യത്തെ സൗണ്ട്ബാറും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 40W സബ് വൂഫറും 60W ഫുൾ റേഞ്ച് സ്പീക്കറുകളും ഉൾപ്പെടുന്നു.
റിയൽമി സ്മാർട്ട് SLED ടിവി, 100W സൗണ്ട്ബാർ ഉപകരണങ്ങളുടെ വില ഇന്ത്യയിൽ
42999 രൂപയ്ക്കാണ് റിയൽമി സ്മാർട്ട് SLED ടിവി ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രാരംഭ ഓഫര്‍ ആയി ആദ്യ വിൽപ്പനയിൽ 39999 രൂപയ്ക്ക് ലഭ്യമാകുന്നതാണ്. ഒക്ടോബർ 16 ന് രാവിലെ 12 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വഴി പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതാണ്.
6999 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്ന റിയൽമി 100W സൗണ്ട്ബാര്‍ ആമസോൺ, ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റ് എന്നിവയിലൂടെ ഒക്ടോബർ 16 മുതൽ വിൽപ്പനയ്‌ക്കെത്തും.
റിയൽമി സ്മാർട്ട് SLED ടിവി 55 ഇഞ്ച് സവിശേഷതകൾ
ആൻഡ്രോയിഡ് 9 പൈയിൽ പ്രവർത്തിക്കുന്ന റിയൽമി സ്മാർട്ട് SLED ടിവി 55 ഇഞ്ച്, 1.7 ബില്ല്യൺ നിറങ്ങളോടൊപ്പം 4കെ അൾട്രാ എച്ച്ഡി റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന സിനിമാറ്റിക് ഡിസ്പ്ലേയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 94.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിലുള്ള പ്രൊപ്രൈറ്ററി ഡിസ്‌പ്ലേ പാനലും 108 ശതമാനം വരെ എൻടിഎസ്‌സി കളർ ഗാമറ്റും നൽകുന്നതാണീ സ്മാര്‍ട്ട് ടിവി എന്ന് കമ്പനി അവകാശപ്പെടുന്നു.
മികച്ച ഡിസ്‌പ്ലേ പാനലിനെ കൂടാതെ, കളര്‍ പ്രൊഡക്ഷന്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ബിൽറ്റ്-ഇൻ ക്രോമ ബൂസ്റ്റ് പിക്ചർ എഞ്ചിനൊപ്പം പ്രവർത്തിക്കുന്ന സ്മാർട്ട് SLED ടിവിയിൽ റിയൽമി ഒരു നേറ്റീവ് കളർ ട്യൂണിംഗ് നൽകിയിരിക്കുന്നു. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, ഗെയിം, വിവിഡ്, എനർജി സേവിംഗ്, യൂസർ, മൂവി എന്നിങ്ങനെ ഏഴ് ഡിസ്‌പ്ലേ മോഡുകളും ഉണ്ട്.
റിയൽമി സ്മാർട്ട് SLED ടിവി 55 ഇഞ്ചിൽ ക്വാഡ് കോർ മീഡിയടെക് Soc, 1.2GHz കോർടെക്സ്-എ 55 സിപിയു, മാലി 470 എംപി 3 ജിപിയു, 16 ജിബി ഓൺബോർഡ് സ്റ്റോറേജ്, ഡോൾബി ഓഡിയോ സാങ്കേതികവിദ്യയ്‌ക്കൊപ്പം 24W ക്വാഡ് സ്റ്റീരിയോ സ്പീക്കർ സിസ്റ്റം തുടങ്ങിയ സവിശേഷതകളും ടിവിയിൽ ഉൾപ്പെടുന്നു.
ഗൂഗിൾ അസിസ്റ്റന്‍റ് പിന്തുണയുള്ള റിയൽമി സ്മാർട്ട് SLED ടിവി-യില്‍. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ഒരു എവി ഔട്ട്, ഒരു ഇഥർനെറ്റ് പോർട്ട്, ഹെഡ്ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉൾപ്പെടുന്നു. ടിവിയിൽ ബ്ലൂടൂത്ത് വി 5.0, ഇൻഫ്രാറെഡ്, വയർലെസ് കണക്റ്റിവിറ്റിയുടെ ഭാഗമായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണയും ഉണ്ട്. കൂടാതെ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയിലേക്ക് പ്രവേശിക്കാൻ ഡെഡിക്കേറ്റഡ് ഹോട്ട്കീകളുള്ള ഒരു സ്മാർട്ട് റിമോട്ട് ഉണ്ട്.
റിയൽമി 100W സൗണ്ട്ബാർ സവിശേഷതകൾ
രണ്ട് ഫുള്‍-റെയ്ഞ്ച് 2.25-ഇഞ്ച് 15W സ്പീക്കറുകളും രണ്ട് 15W ട്വീറ്ററുകളുമായി അവതരിപ്പിച്ചിട്ടുള്ള റിയൽമി 100W സൗണ്ട്ബാറിൽ മൊത്തം 60W ഔട്ട്‌പുട്ട് ലഭിക്കുന്നതാണ്. 50Hz മുതൽ 24KHz വരെ കുറഞ്ഞ ഫ്രീക്വൻസി വർദ്ധനവുള്ള 40W സബ് വൂഫറും ഉണ്ട്. ഒപ്റ്റിക്കൽ ഓഡിയോ പോർട്ട്, കോക്സിൾ പോർട്ട്, എച്ച്ഡിഎംഐ (എആർസി) പോർട്ട്, ഓക്സ് ഇൻ, യുഎസ്ബി പോർട്ട്, ബ്ലൂടൂത്ത് വി5.0 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉള്ള റിയൽമി 100W സൗണ്ട്ബാറിന് ടിവിയുടെ ശബ്‌ദം 200 ശതമാനം വർദ്ധിപ്പിക്കാൻ കഴിവുണ്ടെന്ന് റിയൽമി അവകാശപ്പെടുന്നു.
Leave a Reply