വാട്സ്ആപ്പില്‍ വെക്കേഷൻ മോഡ് വീണ്ടും

whatsapp vacation mode

ഏതാണ്ട് ഒരു വർഷം മുന്‍പ് ഇന്‍സ്റ്റന്‍റ് മെസ്സേജ്ജിംഗ് ആപ്പായ വാട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട വെക്കേഷൻ മോഡ് സവിശേഷത വാട്സ്ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാന്‍ ഒരുങ്ങുന്നു. പുതിയ മെസ്സേജുകള്‍ ലഭിക്കുന്ന അവസരത്തില്‍ പോലും ആര്‍ക്കൈവ്ഡ് ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ ചാറ്റ് ആര്‍ക്കൈവ് ചെയ്യാന്‍ സാധിക്കുമെങ്കിലും പുതിയ മെസ്സേജുകള്‍ വരുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ പോപ് അപ്പ് ആയി വരും.
ഒരു വര്‍ഷം മുന്‍പ് വെക്കേഷന്‍ മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചെങ്കിലും വൈകാതെ അത് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയിഡിനുള്ള v2.20.199.8 ബീറ്റ വേര്‍ഷനിലാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഈ ഫീച്ചര്‍ വീണ്ടും വരുന്നതോടെ, പുതിയ മെസ്സേജ് വരുമ്പോഴും ചാറ്റുകള്‍ ആര്‍ക്കൈവില്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ ചാറ്റ് ലിസ്റ്റിന്‍റെ മുകളിലേക്ക് വരും. ഇതില്‍ അമര്‍ത്തുന്നതോടെ ആര്‍ക്കൈവ്ഡ് ചാറ്റ്‌സ് എന്ന സെക്ഷന്‍ വരും. ഇവിടെ നോട്ടിഫിക്കേഷന്‍ എന്ന പുതിയ ബട്ടണുണ്ടാകും. അവിടെ നോട്ടിഫൈ ന്യൂ മെസ്സേജ്‌സ്, ഓട്ടോ ഹൈഡ് ഇനാക്ടീവ് ചാറ്റ്‌സ് എന്നീ ഓപ്ഷനുമുണ്ടാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*